കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് അട്ടിമറി ജയം. കരുത്തരായ മോഹൻ ബഗാനെയാണ് ഗോകുലം എഫ്സി അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യൻ ഫുട്ബോളിലെ വൻശക്തികളായ മോഹൻ ബഗാനെ നവാഗതരായ ഗോകുലം കേരള അട്ടിമറിച്ചത്.

ബഗാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബഗാൻ തന്നെയാണ് ആധിപത്യം പുലർത്തിയത്. കളിയിലുടനീളം ആതിഥേയര്‍ക്ക് ഗോള്‍ അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും ഒന്നും മുതലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

രണ്ടാംപകുതിയുടെ എഴുപത്തിയാറാം മിനിറ്റില്‍ മഹമൂദ് അല്‍ അജ്മിയുടെ ഗോളിലൂടെ ഗോകുലം എഫ്സിയാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ തൊട്ടുപിന്നാലെ ഡിപാന്‍ഡ ഡിക്കയിലൂടെ ബഗാന്‍ ഒപ്പമെത്തുകയായിരുന്നു. സമനിലയിൽ പിരിയുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കിസേക്കോയുടെ തകർപ്പൻ ഗോൾ. കിസേക്കോയുടെ ഗോളിൽ ഗോകുലം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു.

ലീഗില്‍ ഗോകുലത്തിന്റെ നാലാം ജയമാണിത്. 13 പോയിന്റുമായി ഒന്‍പതാം സ്ഥാനത്തേക്ക് ഉയരാനും ഗോകുലത്തിനായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ