മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും ദേശീയ ടീം നായകനുമായിരുന്ന മൈക്കിൾ വോണിന്റെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ വോൺ എടുത്ത സെൽഫിയാണ് ഇപ്പോൾ ചർച്ച വിഷയം. ആടിനൊപ്പമുള്ള ചിത്രത്തിന് വോൺ നൽകിയ ക്യാപ്ഷൻ കൊഹ്‍ലിക്കൊപ്പം എന്നായിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ കോഹ്‍ലിയെ അഭിന്ദിക്കുക എന്ന ഉദ്ദേശത്തൊടെയാണ് വോൺ അങ്ങനൊരു കുറിപ്പെഴുതിയത്. ഗോട്ട് എന്നാൽ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT). എന്നാൽ ഒരുകൂട്ടം കോഹ്‍ലി ആരാധകർക്ക് വോണിന്റെ തമാശ അത്ര സുഖിച്ചില്ല. വോണിനെതിരെ തെറിവിളിയായി.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മികച്ച നായകന്മാരിൾ ഒരാളാണ് മൈക്കിൾ വോൺ. എന്നാൽ കളി ജീവിതത്തിലും നിന്ന് വിരമിക്കലിന് ശേഷവും നിരവധി തവണ വോണിന് ഇത്തരത്തിൽ അമിളി പറ്റുന്നത് പതിവാണ്. എന്തും എവിടെയും വിളിച്ചു പറയുന്ന വോണിന്റെ വാക്കുകൾ പലപ്പോഴും വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

അതേസമയം വോണിനെ അനുകൂലിച്ചും പോസ്റ്റിന് താഴെ ഒരുപാട് കമന്റുകൾ വരുന്നുണ്ട്. കാര്യം മനസിലാക്കാത്ത ആരാധകർക്ക് ഗോട്ടിന്റെ അർത്ഥം പറഞ്ഞ് കൊടുത്തും വോണിനെ ന്യായികരിച്ചും നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ