ദുർബലരായ ബ്രിയ്ട്ടണെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ചെൽസി. ഏതിരില്ലാത്ത 4 ഗോളുകൾക്കാണ് ചെൽസി ബ്രിയ്ട്ടണെ തകർത്തത്. ചെൽസിക്കായി എഡിൻ ഹസാഡ് രണ്ട് ഗോളുകൾ നേടി. ജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തി.
ബ്രിയ്ട്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനുറ്റിൽത്തന്നെ ചെൽസി ലീഡ് എടുത്തു. വിക്ടർ മോസസിന്റെ പാസിൽ എഡിൻ ഹസാഡാണ് എതിരാളികളുടെ വലകുലുക്കിയത്. തൊട്ടടുത്ത മിനുറ്റിൽത്തന്നെ ബ്രസീലിയൻ താരം വില്യൻ ചെൽസിയുടെ ലീഡ് ഉയർത്തി.
77 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ പിറന്നത്. ഈഡൻ ഹസാർഡാണ് ഗോൾ നേടിയത്. ഈ ഗോളോടെ ഈ സീസണിൽ ഹസാർഡിന്റെ ഗോൾ നേട്ടം 8 ആയി ഉയർന്നു. 89 ആം മിനുട്ടിൽ ചെൽസി നാലാം ഗോളും സ്വന്തമാക്കി. വില്ലിയന്റെ പകരക്കാരനായി ഇറങ്ങിയ മുസോണ്ട നൽകിയ മികച്ച പാസ്സ് ഗോളാക്കി വിക്ടർ മോസസാണ് ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കിയത്.
