ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യമായി കളിക്കുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. രാജ്യത്തെ അഭിമാനം കൊള്ളിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്നാണ് വിരാട് കോഹ്‌ലിയുടെ ആശംസ. തന്റെ ഫെയിസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിരാട് കോഹ്‌ലി ഇന്ത്യൻ താരങ്ങൾക്ക് ആശംസ നേർന്നത്.

നിങ്ങൾക്ക് ലഭിച്ചത് വലിയൊരു അവസരമാണെന്നും, അത് പരമാവധി മുതലാക്കണമെന്നും വിരാട് കോഹ്‌ലി പറയുന്നു. കരുത്തരായ അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംമ്പർ 6 നാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയിൽ കൊളംബിയ, ഘാന എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ