Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

യുവരാജും ക്രിസ് ഗെയ്‌ലും തിളങ്ങിയില്ല; മക്കല്ലവും പരാജയപ്പെട്ടു

വ്യക്തിഗത സ്‌കോര്‍ കുറഞ്ഞെങ്കിലും തന്റെ ടീം വിജയിച്ചു എന്നതില്‍ ക്രിസ് ഗെയ്‌ലിന് ആശ്വസിക്കാം

കാനഡ: ഗ്ലോബല്‍ ട്വന്റി 20 മത്സരത്തില്‍ ആരാധകര്‍ക്ക് നിരാശ. വെടിക്കെട്ട് താരങ്ങളായ യുവരാജ് സിങ്, ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവരാണ് ആരാധകരെ നിരാശപ്പെടുത്തിയ ഇന്നിങ്‌സ് കളിച്ചത്. മൂവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. വ്യക്തിഗത സ്‌കോര്‍ കുറഞ്ഞെങ്കിലും തന്റെ ടീം വിജയിച്ചു എന്നതില്‍ ക്രിസ് ഗെയ്‌ലിന് ആശ്വസിക്കാം. എന്നാല്‍, യുവരാജിനും മക്കല്ലത്തിനും അങ്ങനെയല്ല.

ബ്രാംടണില്‍ നടന്ന ആദ്യ മത്സരത്തില്‍ യുവരാജ് സിങ് നയിക്കുന്ന ടൊറാണ്ടോ നാഷണല്‍സിന് തോല്‍വി വഴങ്ങേണ്ടി വന്നു. മക്കല്ലവും ടൊറാണ്ടോ ടീമിലാണ്. ക്രിസ് ഗെയ്ല്‍ നയിക്കുന്ന വാന്‍കോവര്‍ നൈറ്റ്‌സ് ആണ് എട്ട് വിക്കറ്റിന് ടൊറാണ്ടോയെ തോല്‍പ്പിച്ചത്. ടോറോണ്ടോയുടെ 159 റൺസ് വാൻകോവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 16 പന്ത് ശേഷിക്കേ മറികടന്നു.

ഓപ്പണര്‍ റോഡ്രിഗോ തോമസ് (31 പന്തില്‍ 41), ഹെന്റിച്ച് ക്ലാസന്‍ (20 പന്തില്‍ 41), കീറോണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താകാതെ 30) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ടൊറാണ്ടോ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയത്. ബ്രണ്ടന്‍ മക്കല്ലം നാല് റണ്‍സെടുത്ത് പുറത്തായപ്പോള്‍ യുവരാജിന് നേടാനായത് 27 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാന്‍കോവറിന് വാൾട്ടന്റെയും (35 പന്തിൽ നിന്ന് പുറത്താകാതെ 59), വാൻഡർ ഡുസന്റയും (43 പന്തിൽ നിന്ന് പുറത്താകാതെ 65) അർധ സെഞ്ചുറികളാണ് തുണയായത്. പത്ത് പന്തിൽ നിന്ന് 12 റൺസ് മാത്രമാണ് ഗെയ്‌ലിന് നേടാൻ സാധിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Global t20 yuvaraj singh chris gayle toronto nationals vs vancouver knights

Next Story
ഫിഫ റാങ്കിങ്ങ്: ഇന്ത്യക്ക് വീണ്ടും തിരിച്ചടിfifa rankings, latest fifa rankings, indian football team, india football ranking, india fifa ranking, india asian cup, football news, sports news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com