/indian-express-malayalam/media/media_files/uploads/2019/08/Yuvraj-Singh.jpg)
ടൊറന്റോ: ഗ്ലോബല്‍ ടി20 ലീഗില്‍ പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടൊറന്റോ നാഷണല്‍സും മോന്‍ട്രിയാല്‍ ടൈഗേഴ്‌സും തമ്മിലുള്ള രണ്ടാം റൗണ്ട് മത്സരം വൈകി. ഇന്ത്യന്‍ താരം യുവരാജ് സിങ് നയിക്കുന്ന ടീമാണ് ടൊറന്റോ നാഷണല്‍സ്. ഓസീസ് താരം ജോര്‍ജ് ബെയ്‌ലിയാണ് മോന്‍ട്രിയാല്‍ ടീമിനെ നയിക്കുന്നത്. പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ മത്സരവേദിയിലേക്കുള്ള ബസില്‍ കയറിയില്ലെന്നാണ് ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടീമുടമകളും ബോര്‍ഡ് അംഗങ്ങളും യോഗം ചേര്‍ന്നെന്ന് അധികൃതര്‍ അറിയിച്ചു. താരങ്ങള്‍ക്ക് ടീം നല്‍കാനുള്ള പ്രതിഫലത്തെ ചൊല്ലിയാണ് വിവാദം. യുവരാജ് നയിക്കുന്ന ടൊറന്റോ ടീമിന് ഇനനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനാവുകയുള്ളൂ. എന്നാല്‍ മത്സരം പോലും വേണ്ടെന്നു വെക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നേടി കൊടുക്കുകയും ഗ്ലോബല്‍ ടി20 കാനഡയുടെ ലക്ഷ്യം. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ആ ലക്ഷ്യത്തെ പോലും ബാധിക്കുന്നതാണ്.
സ്‌പോണ്‍സര്‍മാര്‍ക്കും ആരാധകര്‍ക്കും ബ്രോഡ്കാസ്റ്റിങ് പങ്കാളികള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നതായി ഗ്ലോബല്‍ ടി20 പത്രക്കുറിപ്പിലൂടെ അറിയിച്ചു. സാങ്കേതിക കാരണങ്ങളാണ് മത്സരം തുടങ്ങാന്‍ വൈകുന്നതെന്നായിരുന്നു അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതിഷേധം രണ്ട് ടീമില്‍ ഒതുങ്ങുന്നതല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മറ്റ് ടീമിലെ താരങ്ങളും കളികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഫലം നല്‍കാന്‍ ബാക്കിയുണ്ടെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നുമാണ് താരങ്ങളുടെ ആവശ്യം. പ്രതിഷേധത്തിനൊടുവില്‍ മത്സരം നടന്നു. ടൊറന്റോ നാഷണല്‍സ് 35 റണ്‍സിന് കളി ജയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us