യുവിയുടെ മൊഞ്ചൊന്നും പോയ്‍പ്പോകില്ല മക്കളേ…; യുവരാജിന്റെ സിക്‌സ് സൂപ്പര്‍ഹിറ്റ്

യുവരാജും ഗോണിയും തകര്‍ത്തു. ടൊറന്റൊ നാഷണല്‍സിന് ജയം

Yuvraj Singh, യുവരാജ് സിങ്,Yuvraj Six, യുവരാജ് സിക്സ്, Yuvraj Canada League,യുവരാജ് കാനഡ ലീഗ്,, Yuvraj Singh Global T20 Canada, ie malayalam,

ഗ്ലോബല്‍ ടി20 കാനഡയുടെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിലുണ്ട്. ലീഗിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ യുവരാജ് സിങ്ങാണ് ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ നാഷണല്‍സ് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. മന്‍പ്രീത് ഗോണിയുടെ 12 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് എഡ്മന്റണ്‍ റോയല്‍സിനെതിരെ നാഷണല്‍സിന് ജയം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയ യുവിയും രണ്ടാമത്തെ കളിയില്‍ മിന്നിത്തിളങ്ങി. 21 പന്തുകളില്‍ നിന്നും 35 റണ്‍സാണ് യുവി നേടിയത്. നാലാം ഓവറില്‍ സ്‌കോര്‍ 29-2 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു യുവി ക്രീസിലെത്തിയത്. ബൗണ്ടറിയോടെയാണ് താരം തുടങ്ങിയത് തന്നെ. പിന്നെ ഹെയ്ന്റിച്ച് ക്ലാസനുമൊത്ത് മികച്ചൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പാക്ക് താരം ഷദാബ് ഖാനെ മനോഹരമായൊരു സിക്‌സിനും യുവി പറത്തി.

ഒമ്പതാം ഓവറിലായിരുന്നു യുവിയുടെ സിക്‌സ്. ഫുള്‍ ടോസ് എറിഞ്ഞ ലെഗ് സ്പിന്നറെ ഒരു ഫ്‌ളാറ്റ് സിക്‌സിലൂടെ യുവി അതിര്‍ത്തി കടത്തി വിടരുകയായിരുന്നു. ആ ഷോട്ട് കണ്ട് ഷദാബ് പോലും തെല്ലൊന്ന് അമ്പരന്നു. ഈ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

യുവിയുടെ സിക്‌സ് ഹിറ്റായെങ്കിലും കളിയിലെ താരം മന്‍പ്രീത് ഗോണിയാണ്. 14-ാം ഓവറിലായിരുന്നു ഗോണി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 124-6 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ താരം ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു. ജയിക്കാന്‍ 27 വേണ്ടി വരുമ്പോഴാണ് ഗോണി പുറത്താകുന്നത്. പിന്നാലെ വന്നവര്‍ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Global t20 canada yuvraj singh smacks shadab khan for a flat six281869

Next Story
ഡേവിസ് കപ്പ്: ഇന്ത്യൻ ടീം 55 വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com