scorecardresearch

ഇന്ത്യൻ വംശജയുമായുളള മാക്സ്‌വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ

മാക്സ്‌വെല്ലും വിനിയും ഏറെ നാളായി പ്രണയത്തിലായിരുന്നു

Glenn Maxwell, ie malayalam

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മെൽബണിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ വംശജ വിനി രാമനാണ് വധു. മെൽബണിൽ ഇന്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങുകളിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Glenn Maxwell, ie malayalam
Glenn Maxwell, ie malayalam
Glenn Maxwell, ie malayalam

ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി. മാക്സ്‌വെല്ലും വിനിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 31 കാരനായ മാക്സ്‌വെൽ തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചുളള വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.

View this post on Instagram

A post shared by Glenn Maxwell (@gmaxi_32) on

2017 ൽ ബിഗ് ബാഷ് ലീഗില്‍ മാക്സ്‌വെല്ലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. 2019 ൽ നടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് അവാർഡ് ചടങ്ങിൽ മാക്സ്‌വെല്ലിനൊപ്പം വിനിയും എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Glenn maxwell vini raman engagement photos