/indian-express-malayalam/media/media_files/uploads/2020/03/maxwell.jpg)
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മെൽബണിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ വംശജ വിനി രാമനാണ് വധു. മെൽബണിൽ ഇന്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങുകളിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
/indian-express-malayalam/media/media_files/uploads/2020/03/maxwell1.jpg)
/indian-express-malayalam/media/media_files/uploads/2020/03/maxwell2.jpg)
/indian-express-malayalam/media/media_files/uploads/2020/03/maxwell3.jpg)
Glenn Maxwell c & b Vini Raman pic.twitter.com/NQMaItcTbR
— Adam Dhoni (@AdamDhoni1) March 17, 2020
Congratulations, Glenn Maxwell and Vini Raman pic.twitter.com/a3GFVbtAtu
— Adam Dhoni (@AdamDhoni1) March 17, 2020
ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി. മാക്സ്‌വെല്ലും വിനിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 31 കാരനായ മാക്സ്‌വെൽ തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചുളള വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
2017 ൽ ബിഗ് ബാഷ് ലീഗില്‍ മാക്സ്‌വെല്ലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. 2019 ൽ നടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് അവാർഡ് ചടങ്ങിൽ മാക്സ്‌വെല്ലിനൊപ്പം വിനിയും എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us