‘പ്രിയതമേ നിനക്കായ്..,’ വിനിയുടെ ജന്മദിനത്തിൽ മാക്‌സ്‌വെൽ ഷോ; ഒരോവറിൽ ആറ് ബൗണ്ടറി

ജിമ്മി നീഷമിന്റെ ഒരു ഓവറിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസ് മാക്‌സ്‌വെൽ അടിച്ചുകൂട്ടി. ഇന്നത്തെ കിടിലൻ ഇന്നിങ്സിന് മറ്റൊരു പ്രത്യേകതയുമുണ്ട്

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്‌ക്ക് ലേലത്തിൽ എടുത്തപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിഹസിച്ചവർ ഒരുപാടാണ്. ഐപിഎല്ലിൽ തുടർച്ചയായി മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന താരത്തെ ഇത്ര വില നൽകി ടീമിലെത്തിച്ചത് എന്തിനാണെന്ന് ആർസിബി ആരാധകർ വരെ ചോദിച്ചിരുന്നു. എന്നാൽ, വിമർശകർക്കെല്ലാം കിടിലൻ മറുപടി നൽകിയിരിക്കുകയാണ് മാക്‌സ്‌വെൽ.

ന്യൂസിലൻഡിനെതിരായ ടി 20 മത്സരത്തിൽ ബാറ്റുകൊണ്ടാണ് മാക്‌സ്‌വെൽ വിമർശകരുടെ വായടപ്പിച്ചത്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി 20 മത്സരത്തിൽ ഓസ്ട്രേലിയക്കായി 31 പന്തിൽ നിന്ന് 70 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് മാക്‌സ്‌വെൽ 70 റൺസെടുത്തത്.

മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 208 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആരോൺ ഫിഞ്ച് (44 പന്തിൽ 69 റൺസ്), ജോ ഫിലിപ്പെ (27 പന്തിൽ 43) എന്നിവരും ഓസ്ട്രേലിയക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് 17.1 ഓവറിൽ 144 റൺസെടുത്ത് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 എന്ന നിലയിലായി. ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും ന്യൂസിലൻഡാണ് വിജയിച്ചത്.

Read Also: ശ്രീനി അടുത്ത് വേണമെന്നാണ് ആഗ്രഹം; ഗർഭകാല വിശേഷങ്ങളുമായി പേളി മാണി

തുടക്കം വളരെ പതുക്കെയായിരുന്നെങ്കിലും പിന്നീടങ്ങോട്ട് മാക്‌സ്‌വെൽ മൈതാനം നിറഞ്ഞു കളിക്കുന്ന കാഴ്‌ചയാണ് കണ്ടത്. ജിമ്മി നീഷമിന്റെ ഒരു ഓവറിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസ് മാക്‌സ്‌വെൽ അടിച്ചുകൂട്ടി. ഇന്നത്തെ കിടിലൻ ഇന്നിങ്സിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. പ്രതിശ്രുത വധു വിനി രാമന്റെ ജന്മദിനത്തിലാണ് മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് പ്രകടനം എന്നതും ശ്രദ്ധേയമാണ്.

0af5tmao

വിനി രാമന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മാക്‌സ്‌വെൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വിനി രാമൻ ഇന്ത്യൻ സ്വദേശിനിയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Glenn maxwell rcb vini raman birthday

The moderation of comments is automated and not cleared manually by malayalam.indianexpress.com