മെൽബൺ: ഓസീസ് താരം ഗ്ലെൻ മാക്‌‌സ്‌വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജ വിനി രാമനാണ് വധു. മാക്‌സ്‌വെൽ തന്നെയാണ് വിവാഹ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. മെൽബണിലാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

വിനി രാമനൊപ്പം നിൽക്കുന്ന ചിത്രം മാക്‌സ്‌വെൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. വിനി എൻഗേജ് റിങ് (വിവാഹമോതിരം) ധരിച്ചു നിൽക്കുന്ന ചിത്രം ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. വിവാഹം എപ്പോൾ നടക്കുമെന്ന കാര്യത്തെ കുറിച്ചൊന്നും സ്ഥിരീകരണമില്ല. വിനി രാമനും മാക്‌സ്‌വെല്ലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.

Read Also: വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ഹെെക്കോടതിക്ക് അതൃപ്‌തി

2017 ലാണ് മാക്‌സ്‌വെല്ലും വിനിയും തമ്മിൽ അടുപ്പത്തിലാകുന്നത്. അന്നുമുതൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മാക്‌സ്‌വെല്ലിനൊപ്പം വിനിയുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Glenn Maxwell (@gmaxi_32) on

തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് മാക്‌സ്‌വെൽ നേരത്തെ പറഞ്ഞിരുന്നു. യൂറോപ്യൻ ടൂറിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരുന്നു. എൻഗേജ്‌മെന്റ് ചിത്രം പങ്കുവച്ചതിനു പിന്നാലെ ഓസീസ് ക്രിക്കറ്റ് താരങ്ങൾ മാക്‌സ്‌വെല്ലിനു ആശംസകളറിയിച്ചു.

Read Also: എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല: തപ്സി

മാനസിക പിരിമുറക്കത്തെ തുടർന്ന് മാക്‌സ്‌വെൽ ഓസീസ് ക്രിക്കറ്റ് ടീമിൽ നിന്നു മാറിനിന്നിരുന്നു. എട്ട് മാസം മുൻപാണ് മാക്‌സ്‌വെല്ലിനു ഓസീസ് ക്രിക്കറ്റ് മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചത്. തന്റെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് വിനിയാണെന്നും ക്രിക്കറ്റിൽ നിന്നു ഇടവേളയെടുക്കണമെന്ന് തന്നോട് പറഞ്ഞത് അവരാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook