ബാംഗ്ലൂർ: ഗുജറാത്ത് ലയൺസിന് എതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് കളിക്കില്ല. പരിക്കിനേ തുടർന്നാണ് ഡിവില്ലിയേഴ്സ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ബാംഗ്ലൂരിന് ഡിവില്ലിയേഴ്സിന്റെ അഭാവം കനത്ത തിരിച്ചടിയാകും. പരിക്കിനേ തുടർന്ന് ഡിവില്ലിയേഴ്സ് ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഡിവില്ലിയേഴിസ് പകരം ക്രിസ് ഗെയ്‌ലായിരിക്കും കളിക്കുക. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ 4 എണ്ണത്തിലും തോൽക്കാനായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ വിധി.

പത്താം സീസണിന്റെ തന്റെ ആദ്യ മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചാണ് ഡിവില്ലിയേഴ്സ് തിരിച്ചെത്തിയത്. കിങ്സ് ഇലവനെതിരെ 46 പന്തുകളിൽ നിന്ന് 93 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ച്കൂട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ