കോഴിക്കോട്: കേരളത്തിന്റെ ഏക ഐലീഗ് പ്രതിനിധിയായ ഗോകുലം കേരള എഫ് സിയുടെ ഗോള്‍ വല കാക്കാന്‍ കൊല്‍ക്കത്തയില്‍ നിന്നും താരമെത്തുന്നു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ മണിപ്പൂര്‍ ക്ലബായ ട്രാവു എഫ് സി ക്കു വേണ്ടി കളിച്ച ഗോള്‍കീപ്പര്‍ ഷായെന്‍ റോയിയെയാണ് ഗോകുലം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത സ്വദേശിയായ ഷായെന്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്‌മെന്റ് സ്‌ക്വാഡായ പൈലന്‍ ആരോസിനു വേണ്ടി ആണ് ആദ്യം കളിക്കുന്നത്. പിന്നീട് പഞ്ചാബ് എഫ് സി, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്, ഒഡിഷ എഫ് സി, ട്രാവു എഫ് സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചു.
Read Also: സച്ചിൻ ടെൻഡുൽക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്; തോൽവിയിൽ നിന്നു ഇന്ത്യയെ രക്ഷിച്ച 17 കാരൻ
‘കൊല്‍ക്കത്ത പോലെ തന്നെ കളിയോട് ആവേശം ഉള്ള സ്ഥലം ആണ് മലബാര്‍. ഇങ്ങോട്ടു വരുന്നത് എന്ത് കൊണ്ടും സന്തോഷം തരുന്ന കാര്യം ആണ്. എതിര്‍ ടീമിന്റെ ഭാഗമായി പലപ്പോഴായി കോഴിക്കോട് കളിക്കുവാന്‍ വന്നിട്ടുണ്ട്. ഇവിടെത്തെ ആളുകള്‍ക്ക് ഫുട്‌ബോളിനോട് വലിയ സ്‌നേഹമാണ്,’ ഷായെന്‍ പറഞ്ഞു.
‘പൈലനു വേണ്ടി കളിക്കുന്നത് മുതല്‍ എനിക്ക് ഷായെന്‍ അറിയാം. ഷോട്ട് സ്റ്റോപ്പിങ്, ഏരിയല്‍ ഡുവെല്‍സ്, എന്നിവയില്‍ അസാധ്യ കഴിവുള്ള കളിക്കാരന്‍ ആണ് ഷായെന്‍. ഇപ്പോഴത്തെ ഫസ്റ്റ് ടീം ഗോളി ആയ ഉബൈദിനു നല്ല കോമ്പറ്റിഷന്‍ ആകുവാന്‍ ഷായെന്‍ കഴിയും,’ ഗോകുലം എഫ് സി സിഇഒ അശോക് കുമാര്‍ പറഞ്ഞു.