Latest News

പ്രീ സീസൺ ലാലിഗ കിരീടം ജിറോണയ്‌ക്ക്; ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഗോളിന് തോറ്റു

ഒറ്റ ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അതേസമയം 11 ഗോളുകൾ വഴങ്ങുകയും ചെയ്തു

കൊച്ചി: ജവഹർലാൽ നെഹ്റു മൈതാനത്ത് നടന്ന പ്രഥമ പ്രീ സീസൺ ലാലിഗ ടൂർണ്ണമെന്റിൽ ജിറോണ എഫ്സിക്ക് കിരീടം. മെൽബൺ സിറ്റിയെ  എതിരില്ലാത്ത ആറ് ഗോളിന് തോൽപ്പിച്ച ജിറോണ, കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് അഞ്ച് ഗോളിന് തോൽപ്പിച്ചു.

മെൽബൺ സിറ്റിയോടും ജിറോണ എഫ്സിയോടും തോറ്റ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തായി. ആകെ 17 ഗോളുകൾ പിറന്ന ടൂർണ്ണമെന്റിൽ ഒറ്റ ഗോൾ പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അതേസമയം 11 ഗോളുകൾ വഴങ്ങുകയും ചെയ്തു.

എന്നാൽ സ്പാനിഷ് ലീഗിലെ വമ്പന്മാരും റയൽ മാഡ്രിഡിനെ അടക്കം മുട്ടുകുത്തിച്ചവരുമായ ജിറോണയ്ക്ക് മുന്നിൽ പ്രതിരോധത്തിൽ കോട്ടകെട്ടി നിന്നത് ബ്ലാസ്റ്റേഴ്സിന് അഭിമാനമായി. എതിരില്ലാത്ത ആറ് ഗോളിനാണ് മെൽബൺ സിറ്റിയെ ജിറോണ തോൽപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഇതിലേറെ ഗോളുകൾ വഴങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അഞ്ച് ഗോളുകൾ മാത്രമാണ് വഴങ്ങിയതെന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവിയിലും അഭിമാനിക്കാനുളള വകയായി.

42-ാം മിനിറ്റ് വരെ ജിറോണയെ ഗോളടിപ്പിക്കാതെ ബ്ലാസ്റ്റേഴ്‌സ് പിടിച്ചു നിര്‍ത്തി. വലതു വിങ്ങില്‍ ബോക്‌സിനുള്ളിലേക്ക് പന്തുമായി ഓടിക്കയറിയ എറിക് മോണ്ടെസ് വെടിയുണ്ട കണക്ക് പായിച്ച  ഷോട്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട തകർത്തത്.

54-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. പെഡ്രോ പോറോയുടെ ക്രോസ് തടയുന്നതിൽ സന്ദേശ് ജിങ്കന് വന്ന പിഴവാണ് ജിറോണയ്ക്ക് ലീഡ് നൽകിയത്.  മൂന്നു മിനിറ്റിനുള്ളില്‍ ജിറോണ ലീഡ് മൂന്നാക്കി ഉയര്‍ത്തി. യോന്‍ മാനി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് അലെക്‌സ് ഗ്രാനെല്‍ ലക്ഷ്യത്തിലെത്തിച്ചു. 72-ാം മിനിറ്റിൽ അദയ് ബെനിറ്റെസാണ് നാലാം ഗോൾ നേടിയത്.

പിന്നീട്  89-ാം മിനിറ്റിൽ ജിറോണയുടെ താരത്തെ ഗോൾ ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് വഴങ്ങിയ പെനാൽറ്റിയിലൂടെയാണ് അഞ്ചാമത്തെ ഗോളും പിറന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Girona fc wins toyota yaris laliga world kerala blasters melbourne city fc

Next Story
സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ ‘ബാത്ത് റൂം’ വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express