ഐ ലീഗ്: ഐസ്വാൾ പരിശീലക സ്ഥാനം രാജിവെച്ച് ഗിഫ്റ്റ് എത്തിയത് ഗോകുലത്തിലേക്ക്

പരിശീലക രംഗത്ത് ഏറെ പരിചയ സമ്പത്തുള്ള ഗിഫ്റ്റ് റെയ്ഖാന്റെ ടീമിലേക്കുള്ള കടന്ന് വരവ് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് പുതിയ ടെക്നിക്കൽ ഡയറക്ടർ. മണിപ്പൂരുകാരൻനായ ​ഗിഫ്റ്റ് റെയ്ഖാനെയാണ് ഗോകുലം ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ഈ സീസണിൽ തന്നെ ഐസ്വാൾ എഫ് സിയുടെ പരിശീലകനായിരുന്ന ഗിഫ്റ്റ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പരിശീലക രംഗത്ത് ഏറെ പരിചയ സമ്പത്തുള്ള ഗിഫ്റ്റ് റെയ്ഖാന്റെ ടീമിലേക്കുള്ള കടന്ന് വരവ് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 മുതൽ നെറോക്കാ എഫ്.സിയുടെ പരിശീലകനായിരുന്നു റെയ്ഖാൻ. 2017-2018 ഐ ലീ​ഗ് രണ്ടാം ഡിവിഷനിൽ നെറോക്കയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ റെയ്ഖാൻ വഹിച്ച പങ്ക് വലുതായിരുന്നു. തുടർന്ന് ഈ സീസണിൽ ഐസ്വാൾ‍ എഫ് സിയുടെ പരിശീലകനായി എത്തിയെങ്കിലും അടുത്തിടെ സ്ഥാനമൊഴിഞ്ഞു. ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം തന്നെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

37-കാരനായ റെയ്ഖാൻ നേരത്തെ ഗോവൻ ടീമുകളായ ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2007ൽ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു. ഐ ലീ​ഗിൽ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ​ഗോകുലത്തിന് റൈഖാന്റെ വരവ് ​ഗുണം ചെയ്യുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gift reikhan appointed as the new technical director of gokulam

Next Story
ധോണി പുറത്തായത് ഞങ്ങളുടെ ഭാഗ്യം: റിച്ചാർഡ്‍സ്dhoni, odi, twn thousand runs, australian player praises,ധോണി, ഏകദിനം, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com