ജിയാനി ഇന്‍ഫന്റിനോ നാല് വര്‍ഷത്തേക്ക് കൂടി ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയായിരുന്നു ജിയാനി തെരഞ്ഞെടുക്കപ്പെട്ടത്. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ നടന്ന ഫിഫയുടെ 73-ാം കോണ്‍ഗ്രസില്‍ വെച്ചാണ് 52-കാരനായ ഇന്‍ഫന്റിനോയെ വീണ്ടും തിരഞ്ഞെടുത്തത്.
2027 വരെയാണ് ഇന്‍ഫന്റിനോയ്ക്ക് സ്ഥാനത്ത് തുടരാം. ഫിഫ ചട്ടം അനുസരിച്ച് 2027ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാനാകും. 2016ലാണ് സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ലോകകപ്പ് വന്‍ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹത്തിന് യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് വരെ തുടരാനാകും.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് കളിക്കാനുള്ള പദ്ധതി പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ അസോസിയേഷനുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും മറ്റൊരു സ്ഥാനാര്‍ത്ഥിയും മുന്നോട്ട് വരാത്തതിനെത്തുടര്‍ന്നാണ് ഇന്‍ഫാന്റിനോയുടെ വീണ്ടും തിരഞ്ഞെടുത്തത്.