മി​ലാ​ൻ: ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ ഇറ്റലി പുറത്തായതോടെ ഇതിഹാസ ഗോള്‍കീപ്പറും നായകനുമായ ജിയാന്‍ലൂഗി ബഫണ്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. എല്ലാ ഇറ്റാലിയന്‍ ആരാധകരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം കണ്ണീരോടെ പറഞ്ഞു. ബഫണ്‍ പടിയിറങ്ങുന്നതോടെ ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്.

ജ​യം അ​നി​വാ​ര്യ​മാ​യ നി​ര്‍​ണാ​യ​ക പ്ലേ ​ഓ​ഫി​ല്‍ സ്വീ​ഡ​നോ​ട് ഗോ​ള്‍ ര​ഹി​ത​സ​മ​നി​ല വ​ഴ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് 39 വ​യ​സു​കാ​ര​നാ​യ ബ​ഫ​ൺ ബൂ​ട്ട​ഴി​ച്ച​ത്. തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണെന്നും ആരെയും ബലിയാടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബഫണിന്റെ ജുവന്റസ് സഹതാരമായ ആന്‍ഡ്രി ബര്‍സാഗ്ലിയും റോമ മിഡ്ഫീല്‍ഡര്‍ ഡാനിയല്‍ ഡി റോസിയും ഇറ്റാലിയന്‍ കരിയര്‍ അവസാനിപ്പിച്ചു.

20 വര്‍ഷത്തെ ഫുട്ബോള്‍ കരിയറില്‍ 175 തവണ രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ച താരമാണ് ബഫണ്‍. 2006ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോഴും ബഫണിന്റെ ചോരാത്ത കൈകള്‍ കരുത്തായി.

യു​വ​ന്‍റ​സ് താ​ര​മാ​യ ബ​ഫ​ണ്‍ ക്ല​ബ് ഫു​ട്ബോ​ളി​ലും ധാ​രാ​ളം ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഫോ​ര്‍​വേ​ഡു​ക​ളു​ടെ കി​ക്കു​ക​ള്‍ പു​ഷ്പം പോ​ലെ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യും ‌ഡൈ​വിങ്ങി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ബ​ഫ​ൺ യു​വ​ന്‍റ​സി​ന് നി​ര​വ​ധി കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. പോ​സ്റി​ലേ​ക്കു വ​രു​ന്ന എ​തി​ര്‍​ക​ളി​ക്കാ​ര​ന്‍റെ ച​ല​ന​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​യോ​ടെ ശ്ര​ദ്ധി​ച്ചാ​ണ് ബ​ഫ​ണ്‍ പ്ര​തി​രോ​ധി​ക്കു​ക.

2020 വരെ ഇറ്റാലിയന്‍ ടീമുമായി കരാറുളള മാനേജര്‍ ഗാംപെരോ വെഞ്ചൂറ തോല്‍വിയില്‍ ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തി. രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ