ബെര്‍ലിന്‍: റഷ്യൻ ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തിൽ ജർമ്മനിക്കെതിരെ ബ്രസീലിന് ജയം. ജർമ്മനിയുടെ തട്ടകത്തിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത 1 ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റ കൂറ്റന്‍ തോല്‍വിക്ക് മറുപടി നൽകാൻ ഇതോടെ കാനറികൾക്ക് കഴിഞ്ഞു.

37-ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന്റെ സിറ്റി താരം ഗബ്രിയേല്‍ ജിസസാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയ്. വലത് വിങ്ങിൽ നിന്ന് വില്ലിയന്‍ നീട്ടിയ പാസ് ജീസസ് തലകൊണ്ട് ജർമ്മൻ വലയിലേക്ക് കുത്തിയിടുകയായിരുന്നു. 2016 ന് ശേഷം അപരാജിതരായി കുതിക്കുന്ന ജർമ്മനിയുടെ മുന്നേറ്റവും ഈ മൽസരത്തോടെ അവസാനിച്ചു.

ലോകകപ്പിന് ശേഷമുള്ള ജര്‍മ്മനിയുടെ ആദ്യ തോല്‍വി. ഇരുപത്തിരണ്ട് മൽസരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ ജർമ്മനിയുടെ റെക്കോർഡാണ് ഇന്നലത്തെ മൽസരത്തോടെ അവസാനിച്ചത്. അവസാനം കളിച്ച 18 കളികളില്‍ ബ്രസീലിനും ഏക തോല്‍വി മാത്രമാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ