Latest News

തോല്‍വി 20 വര്‍ഷങ്ങള്‍ക്ക് ശേഷം, ജര്‍മനി ഞെട്ടി; അവസാന നിമിഷം ഇംഗ്ലണ്ട്

ഫ്രാന്‍സ് ബോസ്നിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി, സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്

Germany vs North Macedonia, GermaGermany vs North Macedonia, ജെര്‍മനി-നോര്‍ത്ത് മക്കഡോണിയ, Germany vs North Macedonia match review, Germany vs North Macedonia highlights, Germany defeat, Germany vs North Macedonia news, 2022 FIFA World Cup, 2022 ഫിഫ ലോകകപ്പ് Sports, Sports news, France vs Bosnia, ഫ്രാന്‍സ്-ബോസ്നിയ, France vs Bosnia news, കായിക വാര്‍ത്തകള്‍ France vs Bosnia highlights, football, ഫുട്ബോള്‍ വാര്‍ത്തകള്‍, indian express malayalam, ie malayalam, ഐഇ മലയാളംny vs North Macedonia match review, Germany vs North Macedonia highlights, Germany defeat, Germany vs North Macedonia news, 2022 FIFA World Cup, Sports, Sports news, France vs Bosnia, France vs Bosnia news, France vs Bosnia highlights, football, indian express malayalam, ie malayalam

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ജര്‍മനിയുടെ 20 വര്‍ഷത്തെ അപരാജിത കുതിപ്പ് അവസാനിച്ചു. നോര്‍ത്ത് മസെഡോണിയയോട് 2-1 നായിരുന്നു മുന്‍ ലോക ചാമ്പ്യന്മാര്‍ അടിയറവ് പറഞ്ഞത്. ലജ്ജാകരമെന്നും മോശം സര്‍പ്രൈസ് എന്നുമാണ് പല രാജ്യാന്തര മാധ്യമങ്ങളും ജര്‍മനിയുടെ പ്രകടനത്തെ വിലയിരുത്തിയത്. തോല്‍വി വളരെയധികം നിരാശപ്പെടുത്തുന്നു എന്നായിരുന്നു ജര്‍മന്‍ പരിശീലകന്‍ യൊവാഹിം ലൂവിന്റെ ആദ്യ പ്രതികരണം.

ആദ്യ പകുതിയുടെ അധിക സമയത്ത് ഗോരന്‍ പണ്ടേവാണ് മസെഡോണിയയെ മുന്നിലെത്തിച്ചത്. 63-ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റി ഗോളാക്കി എല്‍കെ ഗുണ്ടോഗന്‍ ജര്‍മന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി. എന്നാല്‍ കളിയവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍‍കെ മസെഡോണിയയുടെ വിജയഗോള്‍ പിറന്നു. എല്‍ജിഫ് എല്‍മാസാണ് ലക്ഷ്യം കണ്ടത്.

Read More: ക്യാപ്റ്റനാവുന്നതോടെ റിഷഭ് പന്ത് കൂടുതൽ മികച്ച താരമാവും; അത് ബോധ്യപ്പെട്ട കാര്യമാണ്: റിക്കി പോണ്ടിങ്

ജര്‍മന്‍ പ്രതിരോധനിര മസെഡോണിയയുടെ കൗണ്ടര്‍ അറ്റാക്കുകളെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയുടെ പ്രധാന കാരണം. മസെഡോണിയയുടെ പ്രതിരോധം ഭേദിച്ച് ഗോള്‍ നേടാന്‍ ജര്‍മന്‍ മുന്നേറ്റനിരക്കുമായില്ല. 2001ല്‍ ഇംഗ്ലണ്ടിനോടാണ് ജര്‍മനി അവസാനമായി യോഗ്യതാ റൗണ്ടില്‍ തോല്‍വി വഴങ്ങിയത്. 5-1നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് ബോസ്നിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്. പോളണ്ട് മുന്നേറ്റത്തിലെ കുന്തമുനയായ റോബര്‍ ലെവന്‍ഡോസ്കിയില്ലാതെ ഇറങ്ങിയ പോളണ്ടിനെ അവസാന നിമിഷമാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ഹാരി മഗൂയറാണ് വിജയശില്‍പി, സ്കോര്‍ 2-1.

ലിത്വാനിയയെ 2-0ന് ഇറ്റലി പരാജയപ്പെടുത്തി. സ്റ്റെഫാനോ സെന്‍സി, സിറൊ ഇമ്മോബില്‍ എന്നിവരാണ് സ്കോറര്‍മാര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Germany suffer first world cup qualifier defeat after 20 years

Next Story
ക്യാപ്റ്റനാവുന്നതോടെ റിഷഭ് പന്ത് കൂടുതൽ മികച്ച താരമാവും; അത് ബോധ്യപ്പെട്ട കാര്യമാണ്: റിക്കി പോണ്ടിങ്
The moderation of comments is automated and not cleared manually by malayalam.indianexpress.com