മോസ്ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ സെമി ലൈനപ്പ് പൂർത്തിയായി. സെമി പോരാട്ടങ്ങളിൽ ജർമനി മെക്സിക്കോയെയും രണ്ടാം സെമിയിൽ പോർച്ചുഗൽ ചിലിയേയും നേരിടും. ഓസ്ട്രേലിയയെ സമനിലയിൽ പിടിച്ചാണ് ചിലി സെമിയിൽ കടന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ജർമ്മനി കാമറൂണിനെ 1 എതിരെ 3 ഗോളുകൾക്ക് തകർത്തു.
നിർണ്ണായകമായ മത്സരത്തിൽ ഓസ്ട്രേലിയയുടെ അട്ടിമറി ഭീഷണി അതിജീവിച്ചാണ് ചിലി സെമിയിൽ എത്തിയത്.ആദ്യ പകുതി തീരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിംഗറായ ജെയിംസ് ട്രോയിസിയാണ് ചിലിക്ക് പ്രഹരം ഏൽപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തിയ മാർട്ടിൻ റോഡ്രിഗ്രസ് ചിലിക്ക് സമനില സമ്മാനിച്ചു. ഓരോ ഗോൾ നേടി ഇരു ടീമും തുല്യരായപ്പോൾ ചിലി ഗ്രൂപ്പിൽ ജർമനിക്ക് പിന്നിലായി സെമിയിലേക്ക് മാർച്ച് ചെയ്തു.
ആഫ്രിക്കൻ ചാമ്പ്യൻമാർക്ക് എതിരെ അനായാ ജയമാണ് ജർമ്മനി നേടിയത്. ടിമോ വാർണർ ഇരട്ടഗോളും ലീപ്സിംഗ് ഒരു ഗോളും നേടി. വിൻസന്റ് അബൂബക്കറാണ് കാമറൂണിന്റെ ആശ്വാസ ഗോൾ നേടിയത്.