scorecardresearch

ബോളറെ 'പിന്നാമ്പുറം' കാണിച്ച് ബെയ്‌ലിയുടെ ബാറ്റിങ്; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബെയ്‌ലി സ്റ്റാന്‍ഡ് പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എന്നു മാത്രമല്ല ഇതിന് മുമ്പ് ഇങ്ങനെ ആരെങ്കിലും നിന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

ബെയ്‌ലി സ്റ്റാന്‍ഡ് പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എന്നു മാത്രമല്ല ഇതിന് മുമ്പ് ഇങ്ങനെ ആരെങ്കിലും നിന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

author-image
WebDesk
New Update
ബോളറെ 'പിന്നാമ്പുറം' കാണിച്ച് ബെയ്‌ലിയുടെ ബാറ്റിങ്; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

സിഡ്‌നി: ഏകദിന-ട്വന്റി-20 പരമ്പരകള്‍ക്കായി ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. പരമ്പരയ്ക്ക് മുന്നോടിയായി പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനോട് പരിശീലന മത്സരം കളിക്കുകയാണ് ടീമിപ്പോള്‍. പരിശീലന മത്സരങ്ങള്‍ അപൂര്‍വ്വമായേ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളു. ഇവിടെ ഇതാ പ്രെം മിനിസ്റ്റേഴ്‌സ് ഇലവനെ നയിക്കുന്ന ബെയ്‌ലിയുടെ ബാറ്റിങ് എല്ലാവരുടേയും ശ്രദ്ധ നേടുകയാണ്.

Advertisment

സാധാരണയായി രണ്ട് കാലുകളും ഒരേ ലൈനില്‍ വച്ച് ലെഗ് സ്റ്റമ്പിനേയോ ഓഫ് സ്റ്റമ്പിനേയോ കവര്‍ ചെയ്താകും ബാറ്റ്‌സ്മാന്‍ നില്‍ക്കുക. ചില അവസരങ്ങളില്‍ സ്റ്റമ്പിന് കുറുകെ ബോളര്‍ക്ക് അഭിമുഖമായി നില്‍ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ബെയ്‌ലി സ്റ്റാന്‍ഡ് പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എന്നു മാത്രമല്ല ഇതിന് മുമ്പ് ഇങ്ങനെ ആരെങ്കിലും നിന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

സ്റ്റമ്പുകള്‍ക്ക് അഭിമുഖമായി മുഖം സ്ലിപ്പിലേക്ക് വരുന്ന രീതിയിലായിരുന്നു ബെയ്‌ലി നിന്നത്. ഇതോടെ ബോളര്‍ക്ക് ബെയ്‌ലിയുടെ പിന്‍വശമാകും അഭിമുഖമായി വരിക. ശരീരം സ്റ്റമ്പിലേക്കും തല തിരിച്ച് ബോളറെ നോക്കിയും നില്‍ക്കുന്ന ബെയ്‌ലിയെ കണ്ട് മൈതാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മാത്രമല്ല സ്വന്തം ടീമും സോഷ്യല്‍ മീഡിയയുമെല്ലാം പൊട്ടിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്, കമന്ററി പറയാനെത്തിയ മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവരും ബെയ്‌ലിയുടെ സ്റ്റാന്‍ഡ് കണ്ട് പൊട്ടിച്ചിരിച്ചു പോയി. സ്വിങ് ബോള്‍ നേരിടാനാണ് ഇങ്ങനെയൊരു തന്ത്രം പയറ്റിയതെന്നാണ് ബെയ്‌ലി പറഞ്ഞത്.

Advertisment

Australian Cricket Team Cricket Austraila South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: