Latest News

കൊച്ചിയിൽ ഇന്ന് വാഹനം ഇറക്കിയാൽ വഴിയിൽ കുടുങ്ങും; പാർക്ക് ചെയ്താൽ പെടും!

കൊച്ചി സിറ്റി ട്രാഫിക് പൊലീസ് പുറത്തിറക്കിയിരിക്കുന്ന ഗതാഗത നിയന്ത്രണം കൃത്യമായി പാലിക്കണം

Stadium

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി കൊച്ചിയിൽ വളരെ വിപുലമായ ഗതാഗത ക്രമീകരണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് പേർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതകൾ മുൻനിർത്തി നഗരത്തിലാകെ വാഹന ഗതാഗതം ട്രാഫിക് പൊലീസ് പുന:ക്രമീകരിച്ചിട്ടുണ്ട്.

മത്സരം കാണാനെത്തുന്നവരിൽ കാർ പാസുള്ളവരുടെ വാഹനങ്ങൾക്ക് മാത്രമാണ് സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് സ്ഥലം ഉപയോഗിക്കാനാവൂ. വിഐപികൾക്ക് മാത്രമായി ബാനർജി റോഡിൽ നിന്ന് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റിംഗ് റോഡിലേക്കുള്ള പ്രവേശനം നിജപ്പെടുത്തിയിട്ടുമുണ്ട്. നഗരത്തിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന ഗതാഗത ക്രമീകരണം വിശദമായി…

1. ഇടപ്പള്ളി ബൈപ്പാസ് മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയുള്ള റോഡിൽ (ബാനർജി റോഡ്) ചെറിയ വാഹനങ്ങൾക്കും സർവ്വീസ് ബസ്സുകൾക്കുമൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും (കോൺട്രാക്ട് ക്യാരേജുകൾ, മറ്റ് ഭാരവാഹനങ്ങൾ) പ്രവേശനം വിലക്കിയിട്ടുണ്ട്. ഈ വാഹനങ്ങൾക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിമുതൽ പാലാരിവട്ടം മുതൽ ബാനർജി റോഡിലേക്ക് പ്രവേശിക്കാനാവില്ല. ബൈക്കുകളോ കാറുകളോ തുടങ്ങി ഒരു വാഹനവും ബാനർജി റോഡിൽ പാർക്ക് ചെയ്യാനും സാധിക്കില്ല.

2. സ്റ്റേഡിയത്തിന്രെ മെയിൻ ഗേറ്റ് മുതൽ സ്റ്റേഡിയം വരെയുള്ള റോഡിലും, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും, സ്റ്റേഡിയത്തിന് പിൻവശം മുതൽ കാരണക്കോടം വരെയുള്ള റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ല.

3. മത്സരം കാണുന്നതിന് ചെറിയ വാഹനങ്ങളിൽ വരുന്നവർക്ക് പാലാരിവട്ടം റൗണ്ടിൽ നിന്ന് തമ്മനം റോഡിലേക്ക് പ്രവേശിച്ച് കാരണക്കോടം വഴി സ്റ്റേഡിയത്തിലേക്ക് എത്താം. വൈറ്റില ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങൾ എസ്എ റോഡ് വഴി കടവന്ത്രയിലെത്തി ഇവിടെ നിന്ന് കതൃക്കടവ് വഴി കാരണക്കോടത്തേക്ക് വരണം. ഇവിടെ നിന്ന് സ്റ്റേഡിയത്തിന് പിൻഭാഗത്ത് എത്തി ചേർന്ന് കാരണക്കോടം സെന്റ് ജൂഡ് ചർച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട് , സ്റ്റേഡിയത്തിന് പുറകുവശമുള്ള ജല അതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള സർവ്വീസ് റോഡുകളിലും സീപോർട്ട് എയർപോർട്ട് റോഡിലും കണ്ടെയ്നർ റഡിലും വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തിൽ പാർക്ക് ചെയ്യാൻ അനുമതി ഉണ്ട്.

4. വൈപ്പിൻ ഭാഗത്ത് നിന്നും ഹൈക്കോടതി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സെന്റ് ആൽബർട്സ് കോളേജ് ഗ്രൗണ്ടിലാണ് പാർക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈപ്പിൻ ചേരാനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ കളമശേരി പ്രീമിയർ ജംഗ്ഷൻ, ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആളുകളെ ഇറക്കിയ ശേഷം കണ്ടെയ്നർ റോഡിൽ ആണ് പാർക്ക് ചെയ്യേണ്ടത്.

സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കാർ പരമാവധി മെട്രോ – ബസ് സർവ്വീസുകൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

ബോൾഗാട്ടിയിൽ നിന്നും ഗോശ്രീ പാലം വഴി സർവ്വീസ് ബസ്സുകൾ ഒഴികെയുള്ള മറ്റ് യാതൊരു ഭാര വാഹനങ്ങളും ശനിയാഴ്ച ഉച്ചയ്ക്ക് 02 മണി മുതൽ നനഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

Read More: കാണികൾ സൂക്ഷിക്കുക; ഈ സാധനങ്ങൾ കലൂർ സ്റ്റേഡിയത്തിൽ വിലക്കിയിരിക്കുന്നു

5. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷൻ, കളമശ്ശേരി പ്രീമിയർ ജംഗ്ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കി ആലുവ മണപ്പുറത്തോ, കണ്ടെയ്നർ ടെർമിനൽ റോഡിലോ ഗതാഗത തടസ്സം ഉണ്ടാക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യണം. ആലുവയിൽ നിന്നും കലൂർ സ്റ്റേഡിയത്തിലേക്ക് എത്താൻ മെട്രോ സർവ്വീസുകളെ ആശ്രയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

6. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്ത് നിന്നും വരുന്ന കാണികളെ പാലാരിവട്ടം ജംഗ്ഷനിൽ ഇറക്കിയ ശേഷം പാലാരിവട്ടം-കുണ്ടന്നൂർ ഭാഗത്ത് ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവ്വീസ് റോഡുകളിൽ വാഹനം പാർക്ക് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

7. കൊച്ചിയുടെ കിഴക്ക് ഭാഗത്ത് (ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ) നിന്നും വരുന്ന വാഹനങ്ങൾ പാലാരിവട്ടത്ത് ആളുകളെ ഇറക്കിയ ശേഷം ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സർവ്വീസ് റോഡുകളിൽ ഗതാഗതം തടസപ്പെടാതെ വാഗനം ഒതുക്കിവയ്ക്കണം.

8. മത്സരം കാണാനെത്തുന്നവരിൽ കാർ പാസുള്ളവരുടെ വാഹനങ്ങൾക്ക് മാത്രമാണ് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ അനുമതി ഉള്ളത്. ഇവയ്ക്ക് മാത്രമേ ബാനർജി റോഡിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന കവാടം വഴി പ്രവേശിക്കാനാവൂ. മറ്റെല്ലാ വാഹനങ്ങളും സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

9. സ്റ്റേഡിയത്തിന് ചുറ്റുമുള്ള റിംഗ് റോഡിലേക്ക് വിഐപി വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം.

10. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 03.30 മണിക്ക് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തമ്മനം ജംഗ്ഷനിൽ നിന്നും നേരെ സംസ്കാര ജംഗ്ഷനിൽ വന്ന് പൈപ്പ് ലൈൻ റോഡിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. തമ്മനം ജംഗ്ഷനിൽ നിന്ന് കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുള്ള വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.

11. അണ്ടർ 17 ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്ന ഒക്ടോബർ 7, 10, 13, 18 തീയ്യതികളിൽ രാത്രി 9.30 മുതൽ കതൃക്കടവ് ജംഗ്ഷനിലേക്ക് വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്.

12. കാരണക്കോടം ജംഗ്ഷൻ മുതൽ സ്റ്റേഡിയത്തിന്റെ പുറക് വശം വരെയുള്ള നാല് വരി പാതയിൽ യാതൊരുവിധ വാഹനങ്ങൾക്കും മത്സരം നടക്കുന്ന ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ പാർക്കിംഗ് അനുവദിക്കില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: General instructions vehicle parking kochi fifa under 17 world cup jni stadium kaloor

Next Story
അണ്ടര്‍ 17ലോകകപ്പ് : മഞ്ഞപ്പടയിറങ്ങി, ഡല്‍ഹിയിലെ ഗാലറികള്‍ നിറച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express