പരുക്ക് വേട്ടയാടിയ നീണ്ട കാലത്തിന് ശേഷം ഇന്ത്യയുടെ അഭിമാന താരം ഗീത ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോമൺവെൽത്ത് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിക്കൊണ്ടാണ് ഗീത ഫോഗട്ടിന്റെ ശക്തമായ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ഗീത ഫോഗട്ടിന്റെ മെഡൽ നേട്ടം.

55 കിലോഗ്രാം വിഭാഗത്തിലാണ് ഗീത ഫോഗട്ട് സ്വർണ്ണം നേടിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തെ മലർത്തിയടിച്ചാണ് ഗീത സ്വർണ്ണം അണിഞ്ഞത്. അതേസമയം റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കലം നേടിയ സാക്ഷി മാലിക്കും ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കി. 62 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച സാക്ഷി ന്യൂസിലൻഡ് താരം ടൈല ഫോർഡിനെ 13-2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്.

10 വെയ്റ്റ് കാറ്റഗറികളിൽ മത്സരിച്ച എല്ലാ ഇന്ത്യൻ വനിത താരങ്ങൾക്കും മെഡൽ ലഭിച്ചിട്ടുണ്ട്. റിതു ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവർ സ്വർണ്ണം നേടിയപ്പോൾ സംഗീത ഫോഗോട്ടിന് വെള്ളി നേടാനെ കഴിഞ്ഞുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ