/indian-express-malayalam/media/media_files/2025/12/23/indosesian-bowler-gede-2025-12-23-21-30-43.jpg)
രാജാന്ത്യര ട്വന്റി20 ക്രിക്കറ്റിൽ ഒരു ഓവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി ചരിത്രമെഴുതി ഇന്തോനേഷ്യൻ ഫാസ്റ്റ് ബോളർ ഗെഡെ പ്രിയാനന്ദ. പുരുഷ-വനിതാ ട്വന്റി20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ബോളർ ഒരു ഓവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.
കംബോഡിയക്കെതിരായ മത്സരത്തിൽ ആണ് ഗെഡെയുടെ ചരിത്രത്തിൽ ഇടം നേടിയ ബോളിങ് പ്രകടനം വന്നത്. 168 റൺസ് ചെയ്സ് ചെയ്യാൻ ഇറങ്ങിയ കംബോഡിയയെ ഇന്തോനേഷ്യയുടെ ഈ വലംകയ്യൻ പേസറായ ഇരുപത്തിയെട്ടുകാരൻ തകർത്തിട്ടു.
Also Read: india T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്
കംബോഡിയയുടെ ഷാ ബ്രാർ, നിർമൽജിത് സിങ്, രത്നാക് എന്നിവരുടെ വിക്കറ്റ് പിഴുത് ഗെഡെ ഹാട്രിക് ആഘോഷിച്ചു. പിന്നാലെ വന്ന രണ്ട് പന്തുകളിൽ സോക്ക്, പെൽ എന്നി കളിക്കാരേയും ഗെഡെ വീഴ്ത്തി. ഗെഡെയുടെ ഈ ഓവർ ആരംഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 106 എന്നതായിരുന്നു കംബോഡിയയുടെ സ്കോർ. എന്നാൽ ഗെഡെയുടെ ഓവർ കഴിഞ്ഞതോടെ 107ന് ഓൾഔട്ടായി.
Also Read: സെലക്ടർമാർ മാത്രമല്ല, ടീം മാനേജ്മെന്റും ഗില്ലിനെതിരെ തിരിഞ്ഞിട്ടുണ്ടാവും: ആർ അശ്വിൻ
രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവറിൽ നാല് വിക്കറ്റ് എന്ന നേട്ടം തൊട്ട പല ബോളർമാരും ഉണ്ട്. ശ്രീലങ്കൻ മുൻ ഫാസ്റ്റ് ബോളർ ലസിത് മലംഗ, അഫ്ഗാനിസ്ഥാന സ്പിന്നർ റാഷിദ് ഖാൻ, അയർലൻഡിന്റെ കർട്ടിസ് കാംഫർ, വെസ്റ്റ് ഇൻഡീസിന്റെ ഹോൾഡർ എന്നിവർ ഒരോവറിൽ നാല് വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽപ്പെടുന്നു.
FIVE WICKETS IN THE OVER 🔥
— ESPNcricinfo (@ESPNcricinfo) December 23, 2025
Indonesia's Gede Priandana has become the first to pick up five wickets in an over in an international T20I match!
🔗 https://t.co/Ch59MRB87tpic.twitter.com/PJ9q3gPYsr
ഡൊമസ്റ്റിക് ക്രിക്കറ്റിൽ ട്വന്റി20യിൽ ഒരു ഓവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനം മുൻപും ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശ് താരം അൽ അമീൻ ഹുസൈൻ 2013-14 സീസണിൽ ഈ നേട്ടത്തിലെത്തിയിരുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയുടെ അഭിമന്യു മിഥുനും ഒരു ഓവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. 2019-20 സീസണിൽ ആണ് ഇത്.
Read More: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us