ആൻഡിഗ്വ: ഒടുവില്‍ ക്രിസ് ഗെയില്‍ തിരിച്ചു വരുന്നു, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടു വെസ്റ്റിന്‍ഡീസ് ജഴ്സിയില്‍. ഇന്ത്യയ്ക്കെതിരെ ജൂലായ് 9നു അരങ്ങേറുന്ന ഏക ടി20 മത്സരത്തിലാണ് ദേശീയ ടീമിലേക്കുള്ള ഗെയിലിന്റെ മടങ്ങി വരവ്.

അഫ്‍ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്ന ലെന്‍ഡല്‍ സിമ്മണ്‍സിന്‍റെ പകരക്കാരനായാണ് ഗെയിലെത്തുന്നത്. 2016 ട്വന്‍റി-20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗെയില്‍ അവസാനമായി വെസ്റ്റിന്‍ഡീസ് കുപ്പായമണിഞ്ഞത്.

കുട്ടി ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായ ഗെയിലിന്‍റെ തിരിച്ചു വരവ് കരുത്ത് പകരുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2016 ലോകകപ്പിന് ശേഷം ഗെയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

വെസ്റ്റ്ഇൻഡീസ് ട്വന്റി-20 ടീം: കാര്‍ലോസ് ബ്രാത്‍വൈറ്റ്(ക്യാപ്റ്റന്‍), ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ചാഡ്വിക് വാള്‍ട്ടണ്‍, മര്‍ലന്‍ സാമുവല്‍സ്, ജേസണ്‍ മുഹമ്മദ്, റോന്‍സ്ഫോര്‍ഡ് ബീറ്റണ്‍, സാമുവല്‍ ബദ്രി, സുനില്‍ നരൈന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവമന്‍ പവല്‍, ജെറോ ടെയ്‍ലര്‍, കെസ്രിക് വില്യംസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ