ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് കുഞ്ഞു പിറന്നു. ഗംഭീര്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചത്. “ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹമായി, ജീവിത്തില്‍ പ്രകാശം പരത്താന്‍ ഒരു മാലാഖ എത്തി. കുഞ്ഞുമാലാഖയ്ക്ക് സ്വാഗതം” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗംഭീറിനും ഭാര്യയായ നടാഷയ്കക്കും ആസീന്‍ എന്ന് പേരുളള മറ്റൊരു മകളും കൂടി ഉണ്ട്. ആസീന്റെ കൈയില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഗംഭീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2011ലാണ് ഗംഭീര്‍ വിവാഹിതനായത്. ഗംഭീറിനെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ അണിനിരന്നത്. ഈ മാസം ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ജഡേജയ്ക്കും കുഞ്ഞുപിറന്നിരുന്നു. പെണ്‍കുട്ടി തന്നെയാണ് ജഡേജയ്ക്കും പിറന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ