വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തെല്ലൊന്ന് ഇടറിയെങ്കിലും ജയിച്ച് കളിയവസാനിപ്പിച്ച് ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 95 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയാണ് ഇന്ത്യ കളിയുടെ ഒന്നാം പകുതിയില്‍ തന്നെ മേല്‍ക്കൈ നേടിയത്.
ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം വാഷിങ്ടണ്‍ സുന്ദറായിരുന്നു ബോളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സുന്ദര്‍ ലക്ഷ്യം കണ്ടു. കാംപ്ബെല്‍ അക്കൗണ്ട് തുറക്കാതെ പുറത്ത്. തൊട്ടടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദും കിട്ടിയ അവസരം മുതലെടുത്തു. എന്നാല്‍ ഇന്നലത്തെ താരം അരങ്ങേറ്റ മത്സരം കളിച്ച നവ്ദീപ് സൈനിയാണ്. ആദ്യ കളിയില്‍ തന്നെ മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി മാറിയിരിക്കുകയാണ് സൈനി.

Bhuvneshwar Kumar and Navdeep Saini dismantled the West Indian top order at Lauderhill in Florida on Saturday. (AP)
തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ നിക്കോളാസ് പൂരാന് സൈനിയെ സിക്സ് പറത്തി. പക്ഷെ തൊട്ടടുത്ത പന്തില്‍ തന്നെ സൈനി മടങ്ങിയെത്തി. പൂരാനേയും ഹെറ്റ്മെയറേയും പുറത്താക്കിക്കൊണ്ടായിരുന്നു സൈനിയുടെ മറുപടി. പിന്നീട് കിറോണ്‍ പൊള്ളാര്‍ഡിനെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയും സൈനി പുറത്താക്കി.
സൈനിയുടെ മിന്നും പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഡല്‍ഹിയില്‍ സൈനിയുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഒപ്പം മുന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും പരിഹസിക്കുകയും ചെയ്തു ഗംഭീര്‍. രണ്ടു പേരും ഡല്‍ഹി ടീമിലേക്കുള്ള സൈനിയുടെ വരവിനെ വൈകിപ്പിച്ചെന്നാണ് ഗംഭീര്‍ പറയുന്നത്.
”ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സൈനിക്ക് അഭിനന്ദനങ്ങള്‍. പന്തെറിയും മുമ്പ് തന്നെ നിനക്ക് രണ്ട് വിക്കറ്റുകളുണ്ട്. ബിഷന്‍ ബേദിയും ചേതന്‍ ചൗഹാനും. മൈതാനത്തേക്ക് കാലെടുത്തു വക്കും മുന്‍പ് തന്നെ അവര്‍ ചരമം എഴുതിയവന്റെ അരങ്ങേറ്റം കണ്ട് അവരുടെ മിഡില്‍ സ്റ്റമ്പ് തെറിച്ചിരിക്കുകയാണ്” എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. നേരത്തെ തന്നെ സൈനിയ്ക്കുള്ള പിന്തുണ തുറന്ന് പറയുകയും താരത്തിന് ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുമുള്ള വ്യക്തിയാണ് ഗംഭീര്‍.
Kudos Navdeep Saini on ur India debut. U already have 2 wkts even before u have bowled— @BishanBedi & @ChetanChauhanCr. Their middle stumps are gone seeing debut of a player whose cricketing obituary they wrote even before he stepped on the field, shame!!! @BCCI pic.twitter.com/skD77GYjk9
— Gautam Gambhir (@GautamGambhir) August 3, 2019
വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. വെറും 95 റണ്‍സിന് വിന്‍ഡീസിനെ വീഴ്ത്തിയ ഇന്ത്യക്ക് ആ ആനൂകൂല്യം ബാറ്റിങ്ങില്‍ മുതലാക്കാനായില്ല. എന്നാല്‍ ചെറിയ സ്കോറായതിനാല്‍ ജയം കണ്ടെത്തുകയായിരുന്നു.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ (24), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19) എന്നിവര്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് ധോനിക്കു പകരം ടീമിലെത്തിയ ഋഷഭ് പന്ത് ആദ്യ പന്തില്‍ പുറത്തായി. സുനില്‍ നരെയ്ന്, ഷെല്‍ഡണ്‍ കോട്ട്രല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടിയ സൈനിയാണ് കളിയിലെ താരം.
Read Here: (Nav)Deep impact: Saini claims three wickets on debut
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook