അമൃത്സർ: ഐപിഎല്‍ മൽസരങ്ങള്‍ക്ക് മുന്നോടിയായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. ഭാര്യ നടാഷ ജെയിനും മകള്‍ ആസീനും ഒപ്പമാണ് 36കാരനായ ഗംഭീര്‍ എത്തിയത്. മുമ്പും സുവര്‍ണക്ഷേത്രത്തില്‍ അനുഗ്രഹം തേടി എത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഡല്‍ഹിയുടെ നാായകനായി ഗംഭീറിനെ ചുമതലപ്പെടുത്തിയത്.

ഡല്‍ഹിയുടെ നായകനായി തന്നെ ചുമതലപ്പെടുത്തിയതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ കരിയര്‍ തുടങ്ങിയിടത്തേക്ക് തന്നെ തിരികെ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഐപിഎല്‍ കരിയര്‍ തുടങ്ങിയ വീട്ടിലേക്ക് തന്നെ തിരികെ എത്തുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. അതുപോലെ ക്രിക്കറ്റ് കരിയറിന് തന്നെ തുടക്കമിട്ടത് ഇവിടെയാണ്. ഇവിടെ തന്നെയാണ് ഞാന്‍ കരിയര്‍ അവസാനിപ്പിക്കുക എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഡല്‍ഹിയുടെ നായകനായി കളത്തിലിറങ്ങാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’, ഗംഭീര്‍ പറഞ്ഞു.

2011 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിട്ടും ഗംഭീറിനെ എടുക്കാന്‍ ടീം ഉടമകള്‍ തയ്യാറായിരുന്നില്ല. 2.8 കോടിക്കാണ് ഡല്‍ഹി അദ്ദേഹത്തെ സ്വന്തമാക്കിയത്. 2011ല്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ചാണ് ഗംഭീര്‍ ഐപിഎല്ലില്‍ തുടക്കം കുറിച്ചത്. പിന്നീട് ടീം വിട്ട അദ്ദേഹം കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു.

148 ഓളം മൽസരങ്ങളില്‍ കളിച്ച ഗംഭീറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിക്ക് ആദ്യ ഐപിഎല്‍ കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷ. 2011ല്‍ തന്നെയാണ് ഗംഭീര്‍ നടാഷയെ വിവാഹം കഴിച്ചത്. 2014 മെയ് 1നാണ് അദ്ദേഹത്തിന്റെ ആദ്യ പുത്രി ആസീന്‍ ജനിച്ചത്. 2017 ജൂണ്‍ 11ന് രണ്ടാം മകളായ നൈസയും ജനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ