ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി ടീമുകളും കളിച്ച ഗംഭീര്‍ പ്രഥമ ട്വന്റി20 ലോകകപ്പിലേയും 2011 ലേയും ഏകദിന ലോകകപ്പിലേയും ഹീറോയാണ്. രഞ്ജി ട്രോഫി മത്സരത്തിലാണ് ഗംഭീര്‍ അവസാനമായി പാഡണിഞ്ഞത്.

ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ 112 റണ്‍സാണ് ഗംഭീര്‍ നേടിയത്. 67-ാം ഓവറില്‍ മുഹമ്മദ് ഖാനാണ് ഗംഭീറിനെ പുറത്താക്കിയത്. ഡല്‍ഹിക്ക് വേണ്ടി ആന്ധ്രയ്ക്ക് എതിരായ രഞ്ജി മത്സരമാണ് തന്റെ അവസാനത്തെ മത്സരമെന്ന് ഗംഭീര്‍ പ്രഖ്യാപിച്ചിരുന്നു. അവിശ്വസനീയമായ ഗംഭീറിന്റെ ക്രിക്കറ്റ് കരിയറിന് ഗംഭീരമായ യാത്രയയപ്പാണ് ഇതോടെ ലഭിച്ചത്. ആന്ധ്രാ താരങ്ങള്‍ ഗംഭീറിനെ മൈതാനത്ത് ആദരിച്ചു.

സച്ചിന്റെ പിന്‍ഗാമിയായി സെവാഗിനെ വാഴ്ത്തിയപ്പോള്‍ ഗാംഗുലിയുടെ പിന്തുടര്‍ച്ച ഗംഭീറിലാണ് പ്രക്ഷകര്‍ കല്‍പ്പിച്ച് നല്‍കിയിരുന്നത്. പ്രതീക്ഷകള്‍ സാഫല്യമാക്കിക്കൊണ്ട് സച്ചിനും ഗാംഗുലിക്കും ശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി ഗംഭീര്‍-സെവാഗ് ജോഡി മാറി. കളിക്കളത്തില്‍ വിരമിച്ച ഇരുവരും രാഷ്ട്രീയത്തിലും പുതിയൊരു ഇന്നിങ്സിന് തുടക്കമിടാന്‍ തയ്യാറാവുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സമീപകാലത്ത് ഇരുവരില്‍ നിന്നുമുണ്ടായ ബിജെപി അനുകൂല പ്രസ്താവനകളും ബിജെപി പ്രവേശനം എന്ന അഭ്യൂഹങ്ങള്‍ക്ക് ബലമേകി. സെവാഗിന് പിന്നാലെ ഗംഭീറും ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ചതോടെ ഇരുവരേയും ഉടന്‍ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ