/indian-express-malayalam/media/media_files/uploads/2018/12/gautham-gambhir-1.jpg)
ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഗൗതം ഗംഭീർ. 2011 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഗംഭീറിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും. എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ലോകകപ്പ് എത്തുമ്പോൾ ഗംഭീർ ക്രിക്കറ്റിനോട് എന്നന്നേക്കും വിടപറഞ്ഞു കഴിഞ്ഞു.
ഇപ്പോൾ 2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഗംഭീർ. നിലവിലെ ടീമിലെ നിരവധി താരങ്ങളിൽ ഏകദേശം എല്ലാവരെയും തന്നെ ഗംഭീർ നിലനിർത്തിയപ്പോൾ ചില അപ്രതീക്ഷിത ഒഴിവാക്കലുകളും ഉണ്ടായി. യുവവിക്കറ്റ് കീപ്പറും മധ്യനിരയിലെ അക്രമണകാരിയായി ബാറ്റ്സ്മാനുമായ ഋഷഭ് പന്തിന് ഗംഭീറിന്റെ ടീമിൽ ഇടം ലഭിച്ചില്ല. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഗംഭീർ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജഡേജയ്ക്ക് പകരം ഓഫ് സ്പിന്നർ ആർ അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഗംഭീർ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ട് ഉണങ്ങിയ പിച്ചുകൾ സ്പിന്നിന് അനുകൂലമാകുമെന്ന് ഗംഭീർ നിരീക്ഷിച്ചു. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും മികച്ച ഫോമിലാമെങ്കിലും ആർ അശ്വിനെകൂടി ടീമിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണെന്ന് ഗംഭീർ പറഞ്ഞു.
വിക്കറ്റ് കീപ്പർമാരായി രണ്ട് സീനിയർ താരങ്ങളായ എം എസ് ധോണിയും ദിനേഷ് കാർത്തിക്കും ഉള്ളതിനാലാണ് ഗംഭീർ പന്തിനെ ഒഴിവാക്കിയത്. യുവ പേസർമാരായ മുഹമ്മദ് സിറാജ്, ഖലീൽ അഹമ്മദ് എന്നിവരെയും ഗംഭീർ ടീമിലുൾപ്പെടുത്തിയില്ല.
2019 ലോകകപ്പിനായി ഗംഭീർ തിരഞ്ഞെടുത്ത ഇന്ത്യൻ ടീം:
ശിഖർ ധവാൻ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‍ലി, എം എസ് ധോണി, കേദാർ ജാദവ്, അമ്പാട്ടി റയിഡു, ദിനേഷ് കാർത്തിക്, ഹാർദ്ധിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us