രഞ്ജി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ചുറിക്ക് അരികെ നിൽക്കെയാണ് ഗൗതം ഗംഭീർ പുറത്തായത്. അംപയറുടെ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് ഗംഭീർ വാദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറിക്ക് ഒരു റൺസകലെ ഗംഭീർ വീണിരിക്കുകയാണ്.

റൺഔട്ടിലൂടെയാണ് ഗംഭീർ പുറത്തായത്. 20-ാമത് ഓവറിൽ 49 റൺസുമായി നിൽക്കുമ്പോഴായിരുന്നു ഗംഭീറിന്റെ പുറത്താകൽ. ശിശുദിനത്തിലെ തന്റെ പുറത്താകലിനെ ഗംഭീർ സ്വയം ട്രോളുകയും ചെയ്തു.

Read: വിക്കറ്റ് വിളിച്ച അംപയറോട് തട്ടിക്കയറി ഗൗതം ഗംഭീർ

തന്റെ മക്കളായ അനൈസയും ആസീനും പരസ്പരം സംസാരിക്കുന്ന തരത്തിലുളളതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ”ചേച്ചി പപ്പ എങ്ങനെയാണ് ശിശുദിനം ആഘോഷിക്കുന്നതെന്ന് അനൈസ ആസീനോട് ചോദിച്ചു. ഇതിന് കുട്ടിയെപ്പോലെ രഞ്ജി ട്രോഫിയിൽ റൺഔട്ടിലൂടെ പുറത്തായെന്നാണ് ആസീന്റെ മറുപടി.”

ഒന്നാം ഇന്നിങ്സിൽ 8 ബൗണ്ടറിയടക്കം 44 റൺസാണ് ഗംഭീർ നേടിയത്. ഇടംകൈയ്യൻ സ്പിന്നർ മായങ്ക് ദാഗർ ആണ് ഗംഭീറിനെ പുറത്താക്കിയത്. മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി മായങ്ക് എറിഞ്ഞ ബോൾ ഗംഭീർ മുന്നോട്ടുവന്ന് ഡിഫൻഡ് ചെയ്തു. ഇതോടെ ഹാമാചൽ താരങ്ങൾ വിക്കറ്റാണെന്ന് ആർത്തുവിളിച്ചു. ഇതിനുപിന്നാലെ അംപയർ വിക്കറ്റ് വിളിച്ചു. എന്നാൽ ഗംഭീർ അത് വിക്കറ്റാണെന്ന് അംഗീകരിക്കാൻ തയ്യാറായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ