ക്രിക്കറ്റിൽ തന്റെ കരിയറിലുടനീളം മികച്ച ഒരു കളിക്കാരനായി പരിഗണക്കപ്പെടുന്ന താരമാണ് ഗൗതം ഗംഭീർ. ഓപ്പണറെന്ന നിലയിലും, വെടിക്കെട്ട് ബാറ്റ്സ്മാനെന്ന നിലയിലും ചില ഘട്ടങ്ങളിൽ രക്ഷകന്റെ റോളിൽ വരെ ഗംഭീർ എത്തിയിട്ടുണ്ട്. എന്നാൽ കരിയറിന്റെ അവസാന നാളുകളിലാണ് ഗംഭീറിലെ മികച്ച നായകനെ പലരും തിരിച്ചറിഞ്ഞത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായിരുന്ന ഗംഭീർ 2011ലാണ് ടീമിന്റെ നായകനാകുന്നത്. ആ വർഷം തന്നെ ടീമിനെ പ്ലേ ഓഫിലെത്തിച്ച ഗംഭീർ അടുത്ത സീസണിൽ കിരീടവും സ്വന്തമാക്കി. 2014ൽ വീണ്ടും ഒരിക്കൽകൂടി കൊൽക്കത്തയെ ചാംപ്യന്മാരാക്കുന്നതിൽ ഗംഭീറെന്ന നായകൻ വഹിച്ച പങ്ക് വലുതായിരുന്നു. എന്നാൽ ദേശീയ ടീമിനെ നയിക്കാൻ ആറു ഏകദിനങ്ങളിൽ മാത്രമാണ് ഗംഭീറിന് അവസരം ലഭിച്ചത്. അതേസമയം നൂറു ശതമാനം വിജയനിരക്കുമായി തന്നിലെ നായകമികവ് ഗംഭീർ അടിവരയിട്ടു.
Also Read: IPL 2020: ബാംഗ്ലൂരിനും ചെന്നൈയ്ക്കും തിരിച്ചടിയായി ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ തീരുമാനം
ഗംഭീറിന്റെ സഹതാരവും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ഇർഫാൻ പഠാന്റെ അഭിപ്രായത്തിൽ ഇനിയും ഗംഭീറിന് നയിക്കാമായിരുന്നു. അദ്ദേഹം മികച്ച ഒരു നായകനാകുമായിരുന്നെന്നും പഠാൻ പറഞ്ഞു.
സൗരവ് ഗാംഗുലിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരുടെ ക്യാപ്റ്റൻസിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, കൂടാതെ ഗൗതം ഗംഭീർ ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാകാൻ സാധിക്കുമായിരുന്നു,” പഠാൻ പറഞ്ഞു.
Also Read: എന്തുക്കൊണ്ട് പന്തിന് സഞ്ജുവിനേക്കാൾ അവസരം ലഭിക്കുന്നു; പരിശീലകൻ ബിജു ജോർജ് വ്യക്തമാക്കുന്നു
ആളുകൾ രാഹുൽ ദ്രാവിഡിനെക്കുറിച്ച് കൂടുതൽ സംസാരിക്കാറില്ല. അതുകൊണ്ട്, അദ്ദേഹത്തെ ആരും ഇഷ്ടപ്പെടുന്നില്ലേ? ഇന്ത്യ തുടർച്ചയായി 16 ഏകദിനങ്ങൾ ജയിച്ചത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലാണ്. ചിലപ്പോൾ അത് മൂടിപേയേക്കാം. വിജയിച്ച നായകനെന്ന നിലയിൽ, വിജയത്തെ അടിസ്ഥാനമാക്കിയുള്ള നായകനെന്ന നിലയിലും മികച്ച ടീം ലഭിച്ച വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണിയെന്നും പഠാൻ പറഞ്ഞു.