മോർഗനും റസലും ആദ്യം ബാറ്റ് ചെയ്യണം, എന്നിട്ട് കാർത്തിക് ഇറങ്ങൂ; കൊൽക്കത്തയ്ക്ക് ഗംഭീറിന്റെ ഉപദേശം

സീസണിൽ ഒരു മത്സരത്തിൽ പോലും കാർത്തിക്കിന് തിളങ്ങാൻ സാധിച്ചിട്ടില്ല. ക്യാപ്റ്റൻസിയിലും തന്ത്രങ്ങൾ പിഴച്ചതോടെ കാർത്തിക്കിനെതിരെ ആരാധകരും രംഗത്തെത്തി കഴിഞ്ഞു

KKR, Kolkata Knite riders, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, IPL, ഐപിഎൽ, IE Malayalam, ഐഇ മലയാളം

ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ദിനേശ് കാർത്തിക്കിന് കൊൽക്കത്തയുടെ മുൻ നായകൻ കൂടിയായ ഗൗതം ഗംഭീറിന്റെ ഉപദേശം. ബാറ്റിങ് ഓർഡറിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ദിനേശ് കാർത്തിക് തയ്യാറാകണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.

ഒയിൻ മോർഗൻ, ആന്ദ്രെ റസൽ എന്നിവരെ ആദ്യം ബാറ്റ് ചെയ്യിപ്പിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. മോർഗനും റസലും ഇറങ്ങിയ ശേഷമായിരിക്കണം കാർത്തിക് ഇറങ്ങേണ്ടതെന്നും ഗംഭീർ പറഞ്ഞു. ബാറ്റിങ് ടോപ് ഓർഡറിൽ നിന്നു സുനിൽ നരെയ്‌നെ ഒഴിവാക്കണമെന്നും ഗംഭീർ പറഞ്ഞു.

Also Read: കഴിവുകൊണ്ട് സമ്പന്നൻ, ദീർഘവീക്ഷണമുണ്ട്; ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി കോഹ്‌ലി

ഈ സീസണിലെ കൊൽക്കത്തയുടെ മോശം പ്രകടനത്തിനു കാരണം ദിനേശ് കാർത്തിക്കിന്റെ ക്യാപ്‌റ്റൻസി കൂടിയാണെന്ന് പരക്കെ വിമർശനമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാർത്തിക്കിനെതിരെ ഗംഭീർ കൂടി രംഗത്തെത്തിയിരിക്കുന്നത്.

“ഒയിൻ മോർഗനും രാഹുൽ ത്രിപതിയും നന്നായി ബാറ്റ് ചെയ്യുന്നു. രാഹുൽ ത്രിപതി, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ എന്നിവർ ആദ്യം ബാറ്റ് ചെയ്യണം, ശേഷം ആറാമനായി ദിനേശ് കാർത്തിക് ക്രീസിലെത്തട്ടെ. സുനിൽ നരെയ്‌ൻ എട്ടാമനോ ഒൻപതാമനോ ആയി മാത്രം ബാറ്റ് ചെയ്യാൻ എത്തിയാൽ മതി. മോർഗൻ നാലാമതും റസൽ അഞ്ചാമതും ബാറ്റ് ചെയ്യുകയാണെങ്കിൽ അതിനുശേഷം കാർത്തിക് വരുന്നതാണ് നല്ലത്,” ഗംഭീർ പറഞ്ഞു.

Also Read: തേർഡ് അമ്പയറുടെ തീരുമാനം തെറ്റോ? സഞ്ജുവിന്റെ പുറത്താകൽ വിവാദമാകുന്നു

19-ാം ഓവർ വരുൺ ചക്രവർത്തിയെ പോലൊരു സ്‌പിന്നർക്ക് നൽകുന്നത് കാർത്തിക്കിന്റെ പാളിപ്പോയ തന്ത്രമാണെന്ന് ഗംഭീർ പറയുന്നു. ഏറ്റവും മികച്ച ബോളർമാരാണ് മത്സരത്തിന്റെ 18,19,20 ഓവറുകൾ എറിയേണ്ടത്.

ഡൽഹി ക്യാപിറ്റൽസിനോട് ഇന്നലെ 18 റൺസിനാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകൻ കൂടിയായ ഒയിൻ മോർഗനും നിതീഷ് റാണയും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് മത്സരത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകിയത്. എന്നാൽ നായകൻ ദിനേശ് കാർത്തിക് ഉൾപ്പടെയുള്ള താരങ്ങൾ കാര്യമായ സംഭാവന നൽകാതെ വന്നതോടെ കൊൽക്കത്തൻ ഇന്നിങ്സ് 210 റൺസിന് അവസാനിക്കുകയായിരുന്നു. സീസണിൽ ഒരു മത്സരത്തിൽ പോലും കാർത്തിക്കിന് തിളങ്ങാൻ സാധിച്ചിട്ടില്ല. ക്യാപ്റ്റൻസിയിലും തന്ത്രങ്ങൾ പിഴച്ചതോടെ കാർത്തിക്കിനെതിരെ ആരാധകരും രംഗത്തെത്തി കഴിഞ്ഞു. നായകനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gautam gambhir advice for kkr and against captain dinesh karthik decisions ipl

Next Story
കഴിവുകൊണ്ട് സമ്പന്നൻ, ദീർഘവീക്ഷണമുണ്ട്; ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com