scorecardresearch

രോഹിത് നായക സ്ഥാനത്ത് എത്താനുള്ള കാരണങ്ങള്‍; ഗാംഗുലി പറയുന്നു

വിരാട് കോഹ്ലി ഏകദിന, ട്വന്റി 20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് മാറിയതും രോഹിത് ശര്‍മയുടെ വരവും ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്

വിരാട് കോഹ്ലി ഏകദിന, ട്വന്റി 20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് മാറിയതും രോഹിത് ശര്‍മയുടെ വരവും ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്

author-image
Sports Desk
New Update
Ganguly, WTC Final

ഫയൽ ചിത്രം

ന്യൂഡല്‍ഹി: വിരാട് കോഹ്ലി ഏകദിന, ട്വന്റി 20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് മാറിയതും രോഹിത് ശര്‍മയുടെ വരവും ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. നായക സ്ഥാനത്ത് തുടരണമെന്ന് കോഹ്ലിയോട് അഭ്യര്‍ത്ഥിച്ച കാര്യം ബിസിസി ആധ്യക്ഷന്‍ സൗരവ് ഗാംഗുലി തുറന്ന് പറഞ്ഞതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

Advertisment

ഏകദിനത്തിലും, ട്വന്റി 20 യിലും വ്യത്യസ്ത ക്യാപ്റ്റന്മാര്‍ എന്നതില്‍ സെലക്ടര്‍മാര്‍ക്കും അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. രോഹിത് ശര്‍മയെ ഏകദിന ടീമിന്റേയും നായകനാക്കിയതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം കൂടിയായ സൗരവ് ഗാംഗുലി. രോഹിത് ശര്‍മയുടെ മികവ് തന്നെയാണ് ഗാംഗുലി ചൂണ്ടിക്കാണിച്ച പ്രധാന കാരണം.

"രോഹിത് ശര്‍മയില്‍ സെലക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെയാണ് രോഹിതിനെ അവര്‍ പിന്തുണച്ചത്. മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രോഹിത് മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നാണ് എന്റേയും പ്രതീക്ഷ," ഗാംഗുലി ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"ഐപിഎല്ലില്‍ രോഹിതിന് മികച്ച റെക്കോര്‍ഡുണ്ട്. അഞ്ച് തവണ കിരീടം നേടി. ഏഷ്യ കപ്പിലും രോഹിത് ഇന്ത്യയെ നയിച്ചു. കോഹ്ലി ഇല്ലാതെ തന്നെ കിരീടം ചൂടി. കോഹ്ലി ഇല്ലാതെ ഒരു കിരീടം നേടുന്നത് ടീമിന്ററെ ശക്തിയെയാണ് തെളിയിക്കുന്നത്. വലിയ ടൂര്‍ണമെന്റിലും വിജയം കൈവരിക്കാന്‍ രോഹിതിനായിട്ടുണ്ട്," ഗാംഗുലി വ്യക്തമാക്കി.

Advertisment

Also Read: പ്രീമിയര്‍ ലീഗ്: റൊണാള്‍ഡൊ ഗോളില്‍ യുണൈറ്റഡ്; വമ്പന്‍ ടീമുകള്‍ക്ക് ജയം

Sourav Ganguly Indian Cricket Team Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: