scorecardresearch

ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയില്ല; ഗാംഗുലിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് മമത ബാനര്‍ജി

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്ക് വീണ്ടും അവസരം നല്‍കാത്തതിനെതിരെയും മമത പ്രതികരിച്ചു.

ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയില്ല; ഗാംഗുലിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് മമത ബാനര്‍ജി

ഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിസിസിഐയില്‍ സൗരവ് ഗാംഗുലിക്ക് പിന്തുണ ലഭിക്കാത്തത്ത് നാണംകെട്ട രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഐസിസിയിലേക്ക് അയച്ചില്ല? അത് ഒരാളുടെ താല്‍പ്പര്യം (ക്രിക്കറ്റ് ബോര്‍ഡില്‍) സുരക്ഷിതമാക്കാനാണ്. വിവിധ ബിജെപി നേതാക്കളുമായി സംസാരിച്ചെങ്കിലും അനുവദിച്ചില്ല. അദ്ദേഹത്തിന് നഷ്ടപ്പെട്ടു… ഇത് നാണംകെട്ട രാഷ്ട്രീയ പകപോക്കലാണെന്നും മമത പറഞ്ഞു. മാസ്റ്റര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും സമാനമായി നഷ്ടപ്പെട്ടിരുന്നെങ്കിലും താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുക്കയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്ക് വീണ്ടും അവസരം നല്‍കാത്തതിനെതിരെയും മമത പ്രതികരിച്ചു. എന്നാല്‍ സെക്രട്ടറിയായി തുടരാന്‍ ജയ് ഷായെ രണ്ടാം തവണയും അനുവദിച്ചു. മുന്‍ ഇന്ത്യന്‍ നായകനെ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.

നാല് ദിവസത്തെ പര്യടനത്തിനായി വടക്കന്‍ ബംഗാളിലില്‍ എത്തിയ മമത ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ”സൗരവ് ഞങ്ങളുടെ അഭിമാനമാണ്, അദ്ദേഹം നന്നായി കളിച്ചു, കൂടാതെ അഡ്മിനിസ്‌ട്രേറ്ററായും മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് വര്‍ഷത്തേക്ക് ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു, ആ ചുമതല അദ്ദേഹം നന്നായി ചെയ്തു. കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷവും അദ്ദേഹത്തെ പുറത്താക്കുകയും അമിത് ഷായുടെ മകന്‍ ജയ് ഷാ തുടരുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം ബിസിസിഐയുടെ സെക്രട്ടറിയായി തുടരുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല, പക്ഷേ എന്തുകൊണ്ടാണ് സൗരവിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ഞങ്ങള്‍ക്ക് അറിയണം, ഐസിസിയില്‍ മത്സരിക്കാന്‍ ഗാംഗുലിയെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടുള്ള എന്റെ എളിയ അഭ്യര്‍ത്ഥനയുമാണിതെന്നും അവര്‍ പറഞ്ഞു. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്?” മമത ചോദിച്ചു.

1983 ലോകകപ്പ് ജേതാവായ റോജര്‍ ബിന്നി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) 36-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. ചൊവ്വാഴ്ച ഐസിസി തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാതെ ബിസിസിഐയുടെ ഉന്നതാധികാര യോഗം അവസാനിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ganguly icc chiefs election political vendetta mamata banerjee

Best of Express