/indian-express-malayalam/media/media_files/uploads/2018/05/dadaa.jpg)
മുംബൈ: വരാനിരിക്കുന്ന വിദേശ പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടീം സെലക്ഷനെ ചൊല്ലി പലതരത്തിലുള്ള ചര്‍ച്ചകളും ഇതിനോടകം സോഷ്യല്‍ മീഡിയയിലും പുറത്തും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സെലക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
നിലവില്‍ ഐപിഎല്ലിലെ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയായ അമ്പട്ടി റായിഡുവിനെ ടീമിലെടുത്തതിനെയാണ് ഗാംഗുലി വിമര്‍ശിച്ചിരിക്കുന്നത്. രഹാനെയെ ടീമിലെടുക്കാതെ റായിഡുവിനെ എടുത്തത് ശരിയായില്ലെന്ന് ഗാംഗുലി പറയുന്നു. ഐപിഎല്ലില്‍ പത്ത് മൽസരങ്ങളില്‍ നിന്നായി 423 റണ്‍സ് നേടിയിട്ടുണ്ട് റായിഡു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികവ് രഹാനെയ്ക്കാണെന്നു ഗാംഗുലി പറയുന്നു.
വിദേശ മണ്ണില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് രഹാനെ. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരാജയപ്പെട്ടെങ്കിലും രഹാനെയെ എഴുതി തള്ളാന്‍ കഴിയില്ല. വിദേശത്ത് തന്റെ കഴിവ് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്.
''എകദിന ടീമില്‍ നിന്നും രഹാനെയെ ഒഴിവാക്കിയത് കടന്ന തീരുമാനമാണ്. ഞാനായിരുന്നുവെങ്കില്‍ റായിഡുവിന് പകരം രഹാനെയെ തന്നെ എടുക്കുമായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്നതില്‍ അയാള്‍ വളരെ മുന്നിലാണ്. നല്ല റെക്കോര്‍ഡുണ്ട് അവിടെ.'' ഗംഗുലി പറയുന്നു. അതേസമയം, 2019 ലോകകപ്പ് ലക്ഷ്യമിട്ട് മധ്യനിരയെ കൂടുതല്‍ ശക്തമാക്കുക എന്നതാണ് റായിഡുവിനെ ടീമിലെടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ശ്രേയസ് അയ്യരെ ടീമിലെടുത്ത തീരുമാനത്തെ ഗാംഗുലി പ്രശംസിച്ചു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്നും ശ്രേയസിനെ ഒഴിവാക്കിയതും ഗാംഗുലിക്ക് ഇഷ്ടമായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us