ഏഷ്യാ കപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വിന്‍ഡീസിന് എതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ നെറ്റിചുളിച്ചു. ഏഷ്യാ കപ്പ് നേടി തന്ന, മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലും ടെസ്റ്റ് ടീമിലുണ്ടായിരുന്നു. മകിച്ച ഫോമിലുള്ള താരത്തെ ടീമിലുള്‍പ്പെടുത്താതിനെതിരെ മുന്‍ നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ സൗരവ്വ് ഗാംഗുലി തന്നെ രംഗത്തെത്തയിരിക്കുകയാണ്.

ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിലൂടെയാണ്, രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിലുള്ള ‘അതിശയം’ ഗാംഗുലി പങ്കുവച്ചത്. ‘ഇന്ത്യന്‍ ടീമും രോഹിത് ശര്‍മയും കൈവരിച്ച നേട്ടം ഉജ്വലമാണ്. നിങ്ങളുടെ പ്രകടനം അസാധ്യമായിരുന്നു. എങ്കിലും ടെസ്റ്റ് ടീമില്‍ രോഹിതിന്റെ പേരു കാണാതാകുന്ന ഓരോ അവസരത്തിലും ഞാന്‍ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു’ ഗാംഗുലി കുറിച്ചു.

ഗാംഗുലിയ്ക്ക് പിന്നാലെ മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങും രോഹിതിനെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധവുമായെത്തി. ‘വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ ഇല്ല. സത്യത്തില്‍ ഈ സിലക്ടര്‍മാര്‍ എന്താണു ചിന്തിക്കുന്നത്? ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ? എനിക്കിത് ഒട്ടും മനസിലാകുന്നില്ല. ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഒന്നു പറഞ്ഞു തരാമോ?’എന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

രാഹിതിനെ തഴഞ്ഞതില്‍ കടുത്ത വിമര്‍ശനമുയര്‍ത്തി ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ ഫോമില്‍ രോഹിത് ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ സര്‍വഥാ യോഗ്യനായിരുന്നുവെന്ന് ഒരു കൂട്ടം ആരാധകര്‍ ചൂണ്ടിക്കാട്ടി. ഓപ്പണ്‍ ശിഖര്‍ ധവാനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മോശം പ്രകടനാണ് ധവാനെ പുറത്താക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ