Latest News

അവസരം നല്‍കു, അയാള്‍ തിളങ്ങും; നിര്‍ദേശവുമായി ഗംഭീര്‍

താരത്തിന് അനുയോജ്യമായ സാഹചര്യങ്ങളാണ് കൊല്‍ക്കത്തയിലെന്ന് ഗംഭീര്‍ വ്യക്തമാക്കി

IND vs NZ, Gautam Gambhir

കൊല്‍ക്കത്ത: റാഞ്ചിയിലെ ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ചില മാറ്റങ്ങളുമായായിരിക്കും ന്യൂസിലന്‍ഡിനെതിരെ ഇന്ന് ഇറങ്ങുക. ആദ്യ രണ്ട് കളികളിലും അവസരം ലഭിക്കാത്തവര്‍ ഇന്ത്യന്‍ ജേഴ്സി അണിയാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ടീമില്‍ ഒരു മാറ്റം മാത്രം മതിയെന്നാണ് മുന്‍താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം.

“ബോളിങ് യൂണിറ്റ് പരിശോധിക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിക്കാവുന്നതാണ്. പകരക്കാരനായി ആവേശ് ഖാനെ പരിഗണിക്കാം. അവേശിന്റെ ബോളിങ്ങിന് അനുകൂലമായ വിക്കറ്റാണ് കൊല്‍ക്കത്തയിലേത്. പേസും ബൗണ്‍സും ഒരുപോലെയുണ്ട്,” ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“എനിക്ക് തീര്‍ച്ചയായും കൊല്‍ക്കത്തയിലെ മത്സരത്തില്‍ ആവേശ് ഖാന്‍ കളിക്കുന്നത് കാണണമെന്നുണ്ട്. അദ്ദേഹത്തിന് പേസ് ഉണ്ട്. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വേദിയിലെ ആവേശ് ഖാന്റെ പ്രകടനത്തെ പരീക്ഷിക്കാവുന്നതാണ്. ഇതാണ് ടീമില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ഒരു മാറ്റം,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രണ്ട് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യരും, ബോളര്‍ ഹര്‍ഷല്‍ പട്ടേലും. അയ്യരിനെ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് പരിഗണിക്കുന്നത്. പക്ഷെ പരമ്പരയില്‍ ഇതുവരെ അയ്യരിന് ബോള്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. ഹര്‍ഷലാവട്ടെ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരവുമായി.

Also Read: IND vs NZ: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; മൂന്നാം ട്വന്റി 20 ഇന്ന്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gambhir suggests one change in indias xi against new zealand

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express