ലോകറെക്കോഡ് മറികടന്ന് ഇന്ത്യൻ ഷൂട്ടർ ഗഗൻ നരംഗ്

50 മീറ്റർ എയർ പിസ്റ്റൽ മത്സരത്തിൽ 250 പോയിന്റാണ് ഗഗൻ നേടിയത്

പൂണെ: ഷൂട്ടിങ് റെയ്ഞ്ചിൽ ലോകറെക്കോഡ് മറികടന്ന് ഇന്ത്യയുടെ ഗഗൻ നരംഗ്. ജർമ്മനിയിൽ വച്ചു നടന്ന അന്താരാഷ്ട്ര ഷൂട്ടിങ്ങ് ടൂർണ്ണമെന്റിലാണ് ഗഗൻ നരംഗ് ലോകറെക്കോഡ് മറികടന്നത് . 50 മീറ്റർ എയർ പിസ്റ്റൽ മത്സരത്തിൽ 250 പോയിന്റാണ് ഗഗൻ നേടിയത്. എന്നാൽ 250.1 പോയിന്റ് നേടിയ സ്വീഡിഷ് താരം കാൾ ഓൾസൺ നാരംഗിനെ മറികടന്ന് ലോകറെക്കോഡ് സ്വന്തം പേരിൽ കുറിക്കുകയും സ്വർണ്ണം സ്വന്തമാക്കുകയും ചെയ്തു. പരിചയ സമ്പന്നനായ ഗഗൻ നാരംഗിന് വെള്ളിയാണ് നേടാനായത്.


24 ഷോട്ടുകൾ വീതം ഉണ്ടായിരുന്ന മത്സരത്തിൽ മികച്ച മികച്ച പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്. ഓരോ ഷോട്ടിലും 9 പോയിന്റിന് മുകളിലാണ് നാരംഗ് ഷൂട്ട് ചെയ്തത്. 50 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ദേശീയ റെക്കോഡാണ് ഗഗൻ സ്വന്തമാക്കിയത്. ഫ്രാൻസിന്റെ റെമി മോറോനോയ്ക്കാണ് വെങ്കലം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gagan narang beats world record but settles for silver

Next Story
കപ്പ് അടിച്ചാൽ പണം വാരാം
The moderation of comments is automated and not cleared manually by malayalam.indianexpress.com