മാഞ്ചസ്റ്റർ: ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന്രെ കാലിനേറ്റ പരിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കഴാഴ്ച ബൗമൗത്തിനെതിരായ മത്സരത്തിനിടെയാണ് ഗബ്രിയേൽ ജീസസിന് പരിക്കേറ്റത്. കാലിന് പൊട്ടൽ​ ഉണ്ടെന്ന് കണ്ടെത്തിയതോടെ ഗബ്രിയേലിനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഡോക്ടർമാർ താരത്തിന് മൂന്ന് മാസത്തെ വിശ്രമം നിർദേശിച്ചത്. ഇതോടെ പ്രിമിയർ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും മത്സരങ്ങൾ ഗബ്രിയേൽ ജീസസിന് നഷ്ടമാകും.

കഴിഞ്ഞ ജനുവരിയിലാണ് 19 വയസ്സുകാരൻ ഗബ്രീയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ നേടി ഗബ്രിയേൽ ജീസസ് ആരാധകരുടെയും കളി എഴുത്തുകാരുടെയും മനം കവർന്നിരുന്നു. തന്റെ രണ്ടാം മത്സരത്തിൽ​ അവസാന മിനിറ്റിൽ നേടിയ ഗോളിലൂടെ സ്വാൻസി സിറ്റിയെ വീഴ്ത്തിയതും ജീസസിന്റെ മാന്ത്രിക കാലുകളായിരുന്നു.
Gabriel-Jesus

റോണാൾഡോയ്ക്ക് ശേഷം ബ്രസീൽ കണ്ടെത്തിയ തികവാർന്ന മുന്നേറ്റ നിരക്കാരനാണ് ഗബ്രിയേൽ ജീസസ് എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ചികിത്സയിൽ കഴിയുന്ന ഗബ്രിയേൽ ജീസസിനെ കാണാൻ ബ്രസീൽ നായകൻ നെയ്മർ​​​ ആശുപത്രിയിൽ​ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ