Latest News

‘നീ ജയ്, ഞാന്‍ വീരു’; ഫ്രണ്ട്ഷിപ്പ് ഡേയില്‍ സച്ചിന് കാംബ്ലിയുടെ ഹൃദയത്തില്‍ തൊട്ട ആശംസ

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ലോകമെമ്പാടുമുള്ള സുഹൃത്തുക്കള്‍ക്കും സൗഹൃദങ്ങള്‍ക്കും ആശംസ നേര്‍ന്നു

ഫ്രണ്ട്ഷിപ്പ് ഡേയില്‍ ലോകം മുഴുവന്‍ ചങ്ങാത്തങ്ങളെ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിനാണ് വിനോദ് കാംബ്ലി ഫ്രണ്ട്ഷിപ്പ് ഡേ ആശംസ നേരുന്നത്. മനോഹരമായൊരു ട്വീറ്റിലൂടെയാണ് കാംബ്ലി ആത്മമിത്രത്തിന് ആശംസ നേര്‍ന്നത്.

ബോളിവുഡിന്റെ ഐക്കണ്‍ കഥാപാത്രങ്ങളായ ജയ്, വീരുമാരോടാണ് മുന്‍ ഇന്ത്യന്‍ താരം തന്നേയും സച്ചിനേയും താരതമ്യം ചെയ്തിരിക്കുന്നത്. ”മൈതാനത്ത് ഈ ലോകത്തെ ഏറ്റവും മികച്ചവനാണ് നീ, പുറത്ത് നീ ജയിയും ഞാന്‍ വീരുവുമാണ്.” എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. ഹിറ്റ് ഗാനമായ യേ ദോസ്തി ഹം നഹീ തോഡേങ്കെയും കാംബ്ലീ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി പേരാണ് ഫ്രണ്ട്ഷിപ്പ് ഡേ വിഷുകളുമായെത്തിയത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ലോകമെമ്പാടുമുള്ള സുഹൃത്തുക്കള്‍ക്കും സൗഹൃദങ്ങള്‍ക്കും ആശംസ നേര്‍ന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Friendship day kambly wishes sachin

Next Story
കളിക്കിടെ ധോണിയുടെ മാസ് എന്‍ട്രി; സര്‍പ്രൈസിന് പിന്നാലെ തലയുടെ ശപഥം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express