scorecardresearch

അഭിനയിക്കാൻ താത്പര്യം ഉണ്ടോ? സഞ്ജുവിനോട് ബേസിലിന്റെ ചോദ്യം; ഒന്നൊന്നര മറുപടി

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവും സംവിധായകൻ ബേസിൽ ജോസഫും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് എത്തിയാൽ അത് ആരാധകർക്ക് എന്നുമൊരു ട്രീറ്റ് ആണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവും സംവിധായകൻ ബേസിൽ ജോസഫും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് എത്തിയാൽ അത് ആരാധകർക്ക് എന്നുമൊരു ട്രീറ്റ് ആണ്.

author-image
Sports Desk
New Update
Sanju Samson, Basil Jospeph

സഞ്ജു സാംസൺ, ബേസിൽ ജോസഫ് Photograph: (ഇൻസ്റ്റഗ്രാം)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസിൽ ജോസഫും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടേയും 'ബ്രൊമാൻസ്' സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും ആരാധകരുടെ മുൻപിലേക്ക് എത്തിയിട്ടുണ്ട്. സഞ്ജുവും ബേസിലും ഒരുമിച്ച് വന്നാൽ അതൊരു നല്ല കോമ്പോ ആണെന്നാണ് ആരാധകരുടെ പക്ഷം. 

Advertisment

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഒരിക്കൽ സഞ്ജുവിനോട് ബേസിൽ ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചിരുന്നു. മിന്നൽ മുരളിക്ക് ശേഷം ബേസിൽ സൂപ്പർ ഹീറോ ആയി വരുന്നുണ്ടോ എന്ന് സഞ്ജു ചോദിച്ചപ്പോഴായിരുന്നു ബേസിലിന്റെ മറുചോദ്യം. അഭിനയിക്കാൻ താത്പര്യം ഉണ്ടോ? 

ശെ, ഇപ്പോൾ തന്നെ ആവശ്യത്തിന് കാര്യങ്ങൾ ഉണ്ടെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അഭിനയം ഒക്കെ ഇടയ്ക്ക് കാണാറുണ്ടെന്നായി ബേസിൽ. അത് അഭിനയിച്ച് പോകുന്നതല്ലേ എന്നായിരുന്നു സഞ്ജുവിന്റെ തിരിച്ചടി.  

ബേസിലിനെ ശ്രദ്ധിച്ചതിനെ കുറിച്ച് സഞ്ജു പറഞ്ഞത് ഇങ്ങനെ, 'കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ബേസിലിനെ ഞാൻ സ്ക്രീനിൽ കാണുന്നത്. നാലഞ്ച് വർഷം മുൻപ് എയർപോർട്ടിൽ വെച്ചാണ് ബേസിലിനെ ഞാൻ ആദ്യമായി കാണുന്നത്.  ഡയറക്ടറായിട്ടുള്ള ടാലൻ്റ് ബേസിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആക്ടറായിട്ടുള്ള കഴിവ് തെളിയിക്കുകയാണ്. അതിനേക്കാളെല്ലാം ഉപരി ഒരു നല്ല മനുഷ്യനാണ് ബേസിൽ എന്ന് എനിക്ക് തോന്നാറുണ്ട്. 

Advertisment

നാറ്റിക്കാതെടേ, നന്നായി കളിക്കണം

സഞ്ജുവിനെ ഓരോ തവണ കാണുമ്പോഴും ഫാൻ ബോയ് മൊമന്റാണ് എനിക്ക് ലഭിക്കുന്നത് എന്നാണ് ബേസിൽ പറഞ്ഞത്. നിർണായക മത്സരങ്ങൾ ഉള്ളതിന്റെ തലേദിവസം സഞ്ജുവിന് ഞാൻ മെസേജ് അയക്കും, നാറ്റിക്കാതെടേ, നന്നായി കളിക്കണം എന്നെല്ലാം പറഞ്ഞ്, സഞ്ജുവിന്റേയും ബേസിലിന്റേയും രസകരമായ സംസാരം ഇങ്ങനെ പോകുന്നു. 

ബേസിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിൽ പലപ്പോഴും സഞ്ജു എത്തിയിട്ടുണ്ട്. ജയ ജയ ജയ ഹേയുടെ ലൊക്കേഷനിൽ എത്തിയ സഞ്ജു സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പം എല്ലാം നിന്ന് ഫോട്ടോയെടുത്താണ് മടങ്ങിയത്. അതിനിടെ ഒരിക്കൽ കോഴിക്കോട് ബീച്ചിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. മാസ്ക് വച്ചാണ് സഞ്ജു എത്തിയത്. ഇതോടെ സഞ്ജുവിനെ ആരും തിരിച്ചറിഞ്ഞില്ല. കുറുമ്പൻ ചേട്ടൻ എന്ന ക്യാപ്ഷനോടെ സഞ്ജുവിന്റെ രസകരമായ വിഡിയോ ബേസിൽ പങ്കു വയ്ക്കുകയും ചെയ്തു. 

Read More

Basil Joseph Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: