പാ​രി​സ്: മ​ൽസ​ര​ത്തി​നി​ടെ ക​ളി​ക്കാ​ര​നെ ച​വിട്ടി​യ ഫ്ര​ഞ്ച് റ​ഫ​റി ടോ​ണി ഷാ​പ്രോ​ണി​ന് ആ​റു മാ​സം വിലക്ക്. ഫ്ര​ഞ്ച് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് ഷാ​പ്രോ​ണി​നെ വി​ല​ക്കി​യ​ത്. സ​മി​തി​ക്കു​മു​മ്പാ​കെ ഷാ​പ്രോ​ൺ വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​യി​രു​ന്നു. നേ​ര​ത്തെ ഷാ​പ്രോ​ണി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം ഫ്ര​ഞ്ച് ലീ​ഗി​ലാ​ണ് ഷാ​പ്രോ​ൺ ക​ളി​ക്കാ​ര​നോട് മോശമായി പെരുമാറിയത്. പി​എ​സ്ജി-​നാ​ന്‍റ​സ് മ​ൽസ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​എ​സ്ജി ബോ​ക്സി​ലേ​ക്ക് നാ​ന്‍റ​സ് മു​ന്നേ​റു​മ്പോ​ൾ നാ​ന്‍റ​സി​ന്‍റെ കാ​ർ​ലോ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​ല​ത്തു​വീ​ണ​താ​ണ് ഷാ​പ്രോ​ണി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. യാദൃശ്ചികമായി സംഭവിച്ച പിഴവ് ആയിരുന്നെങ്കിലും വീ​ണു​കി​ട​ന്നു​കൊ​ണ്ട് കാ​ർ​ലോ​സി​നെ കാ​ൽ​വ​ച്ച് വീ​ഴ്ത്താ​ൻ ഷാ​പ്രോ​ൺ ശ്ര​മി​ച്ചു. പി​ന്നീ​ട് വി​സി​ൽ മു​ഴ​ക്കി ക​ളി നി​ർ​ത്തി​യ ഷാ​പ്രോ​ൺ ത​ന്നെ വീ​ഴ്ത്തി​യ കാ​ർ​ലോ​സി​ന് ര​ണ്ടാം മ​ഞ്ഞ​ കാ​ർ‌​ഡ് കാണിച്ച് പുറത്തേക്ക് അയക്കുകയായിരുന്നു. താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചു നിന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ഷാപ്രോണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തെ വിളിച്ച് വരുത്തി വിശദീകരണം ആരാഞ്ഞതിന് പിന്നാലെയാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ 45കാരനായ ഷാപ്രോണ്‍ തീരുമാനം പുനപരിശോധിക്കണമെന്നും കാര്‍ലോസ് ആണ് തന്നെ വീഴ്ത്തിയതെന്നും അറിയിച്ചെങ്കിലും കമ്മീഷന്‍ ഇത് തളളിക്കളഞ്ഞു. കാര്‍ലോസ് വീഴ്ത്തിയപ്പോള്‍ നേരത്തേ ഏറ്റ പരുക്കിനെ തുടര്‍ന്ന് വേദന ഉണ്ടായെന്നും അപ്പോഴുണ്ടായ അനിയന്ത്രിതമായ പ്രതികരണമാണ് വിനയായയതെന്നും അദ്ദേഹം പറഞ്ഞു. 400ല്‍ അധികം മൽസരങ്ങള്‍ നിയന്ത്രിച്ച റഫറിയാണ് ഷാപ്രോണ്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ