പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​താ വി​ഭാ​ഗം കി​രീ​ടം ലാ​ത്‍വിയ​യു​ടെ യെ​ലേ​ന ഓ​സ്റ്റ​പെ​ങ്കോ​യ്ക്ക്. ലോ​ക നാ​ലാം ന​ന്പ​ർ താരം റൊ​മാ​നി​യ​യു​ടെ സി​മോ​ണാ ഹാ​ലെ​പി​നെ 4-6, 6-4,6-3 എ​ന്ന സ്കോ​റി​നാണ് ഓ​സ്റ്റ​പെ​ങ്കോ തോല്‍പിച്ചത്.

​ഇതോടെ സീഡി​ല്ലാ താ​ര​മാ​യ ഓ​സ്റ്റ​പെ​ങ്കോ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ലാ​ത്‍വിയ​ൻ താ​ര​മാ​യി മാറി. 34 വര്‍ഷത്തിന് ശേഷമാണ് ഒരു സീഡില്ലാ താരം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്നത് എന്ന പ്രത്യേകത ഇന്നത്തെ ഫൈനലിനുണ്ടായിരുന്നു. നി​ല​വി​ൽ ലോ​ക 47-ാം ന​ന്പ​ർ താ​ര​മാ​ണ് ഓ​സ്റ്റ​പെ​ങ്കോ.