പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാതെക്കിന്. കലാശപ്പോരാട്ടത്തില്‍ കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വിജയം. സ്കോര്‍ 6-1, 6-3. താരത്തിന്റെ കരിയറിലാണ് രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. 2020 ലാണ് ഇഗ ആദ്യമായി കളിമണ്‍ കോര്‍ട്ടില്‍ കിരീടം ചൂടിയത്.
തുടക്കം മുതല്‍ ഇഗയുടെ ആധിപത്യമായിരുന്നു. ആദ്യ സെറ്റില്‍ തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടിയുള്ള മുന്നേറ്റം. പിന്നീട് ഗോഫിന് ആദ്യ പോയിന്റ് നേടാനായത്. പക്ഷെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. പിന്നീട് രണ്ട് പോയിന്റുകള്‍ കൂടെ നേടി ഇഗ സെറ്റുറപ്പിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം സെറ്റില്‍ ഗോഫ് പോരാട്ടവീര്യം പുറത്തെടുത്തു. ആദ്യ രണ്ട് പോയിന്റുകള്‍ ഇഗയുടെ മികവിനെ മറികടന്നു നേടി. എന്നാല്‍ താളം വീണ്ടെടുത്ത ഇഗ പിന്നീട് അഞ്ച് പോയിന്റുകള്‍ തുടരെ നേടി തിരിച്ചുവന്നു. കിട്ടിയ തുടക്കം മുതലാക്കാനാവാതെ 3-6 എന്ന സ്കോറില്‍ ഗോഫ് കീഴടങ്ങുകയായിരുന്നു.
തന്റെ കരിയറിലെ തുടര്‍ച്ചയായ 35-ാം വിജയമാണ് ഇഗ നേടിയത്. ഇതോടെ വീനസ് വില്യത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും 21 കാരിക്കായി. 2000 ലാണ് വീനസ് തുടര്‍ച്ചയായി 35 മത്സരങ്ങള്‍ തോല്‍വിയറിയാതെ കുതിച്ചത്.
Also Read: ‘സച്ചിനെ അപ്രതീക്ഷിതമായി കണ്ട നിമിഷം ഞാന്‍ സ്തംഭിച്ചു’; മുംബൈ ഇന്ത്യന്‍സ് യുവതാരം