scorecardresearch

French Open 2022: ഫ്രഞ്ച് ഓപ്പണില്‍ ‘നദാലിസം’; 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടം

നദാലിന്റെ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്

French Open, Rafael Nadal
Photo: Twitter/Rolland Garros

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി സ്പെയിനിന്റെ റാഫേല്‍ നദാല്‍. ഫൈനലില്‍ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-6, 6-6, 6-1. നദാലിന്റെ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. പുരുഷ ടെന്നീസില്‍ 22 ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ താരമാകാനും നദാലിനായി.

എട്ടാം റാങ്കുകാരനായ റൂഡിനെ നേരിടുമ്പോള്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ് ഒരിക്കല്‍ കൂടി കിരീടമണിയുമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. കാരണം ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ മികവിനെ മറികടക്കാന്‍ മറ്റൊരാള്‍ക്ക് അത്ര എളുപ്പം സാധിക്കില്ല. കളിയുടെ തുടക്കം മുതല്‍ ആധിപത്യം നദാലിന് തന്നെയായിരുന്നു.

ആദ്യ സെറ്റില്‍ തുടക്കത്തില്‍ ചില പിഴവുകള്‍ സംഭവിച്ചെങ്കിലും പതിയെ താളം കണ്ടെത്തുന്ന നദാലിനെയായിരുന്നു കളത്തില്‍ കണ്ടത്. 4-1 ല്‍ നിന്ന് 5-3 വരെ എത്തിച്ച റൂഡ് തിരിച്ചു വരവിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 6-3 ന് നദാല്‍ സെറ്റ് സ്വന്തമാക്കി.

ആദ്യ സെറ്റിന്റെ അവസാനം ലഭിച്ച ആത്മവിശ്വാസത്തില്‍ റൂഡ് രണ്ടാം സെറ്റ് മികവോടെയാണ് തുടങ്ങിയത്. 1-3 എന്ന നിലയില്‍ നദാല്‍ പിന്നിലാവുകവരെ ചെയ്തു. എന്നാല്‍ പിന്നീട് നദാലിന്റെ സ്മാഷുകളും തന്ത്രങ്ങളും തടുക്കാന്‍ പോലും റൂഡിനായില്ല. തുടര്‍ച്ചയായി അഞ്ച് പോയിന്റുകള്‍ നദാല്‍ അനായാസം പിടിച്ചെടുത്തു.

ആറാം സെറ്റില്‍ നദാലിനൊരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും റൂഡിനായില്ല. വിജയത്തോടെ ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ നദാല്‍ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരേക്കാള്‍ രണ്ട് പടി മുന്നിലെത്തി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 ഗ്രാന്‍ഡ് സ്ലാം കിരീടം വീതമാണുള്ളത്.

Also Read: French Open 2022: കളിമണ്‍ കോര്‍ട്ടില്‍ ഇഗയുടെ ആധിപത്യം; രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: French open 2022 rafael nadal beats ruude in final wins 22nd grand slam