French Open 2022, Iga Swiatek vs Coco Gauff Tennis Live Score Streaming: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ന് കിരീടപ്പോരാട്ടം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാതെക്കും കോക്കൊ ഗോഫും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് മത്സരം ആരംഭിക്കും.
മൂന്ന് വര്‍ഷത്തിനിടെ തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിട്ടാണ് ഇഗ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത കുതിപ്പാണ് കൊക്കൊ നടത്തിയിട്ടുള്ളത്. ഫൈനല്‍ വരെ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല ഇഗയ്ക്കും.
കഴിഞ്ഞ 34 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ഇഗയുടെ കുതിപ്പ്. ഇന്ന് ഫൈനലില്‍ ജയിക്കാനായാല്‍ വീനസ് വില്യത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താം. 2000 ത്തില്‍ 35 മത്സരങ്ങള്‍ തുടര്‍ച്ചയായി വീനസ് വിജയിച്ചിരുന്നു.
ഗ്രാന്‍ഡ് സ്ലാം ആദ്യമായി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനുള്ള അവസരമാണ് കോക്കൊയ്ക്ക് മുന്നിലുള്ളത്. റഷ്യയുടെ മരിയ ഷറപ്പോവയുടെ പേരിലാണ് നിലവില്‍ റെക്കോര്‍ഡുള്ളത്. 17-ാം വയസിലാണ് മരിയ വിംബിള്‍ഡണ്‍ നേടുന്നത്.
When and what time will the French Open women’s singles match between Iga Swiatek vs Coco Gauff be played? എപ്പോഴാണ് ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്?
ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ആരംഭിക്കും.
Which channel will telecast the French Open women’s singles final match between Iga Swiatek vs Coco Gauff? ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി സിക്സ്, സോണി ടെന്‍ 4 എന്നീ ചാനലുകളില്‍ കാണാം.
How to live stream the French Open omen’s singles final match between Iga Swiatek vs Coco Gauff online? ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ഇഗ സ്വിയാതെക്കും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് സോണി ലൈവില്‍ ലഭ്യമാണ്.