French Open 2021 Men’s Final, Djokovic vs Tsitsipas Tennis Live Score Streaming: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ജയം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ 6-7(6-8), 2-6, 6-3, 6-2, 6-4 .
ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടത്തോടെ 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ലക്ഷ്യം ജോക്കോവിച്ച് നേടിയെടുത്തു.
കിരീടം നേടിയതോടെ 20 വീതം ഗ്രാന്‍ഡ് സ്ലാമുള്ള ഇതിഹാസങ്ങളായ റോജര്‍ ഫെഡററിനും, റാഫേല്‍ നദാലിനും ഒപ്പമെത്താനുള്ള ഓട്ടത്തില്‍ ഒരു പടി കൂടി അടുക്കാന്‍ ജോക്കോവിച്ചിന് സാധിച്ചു. നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലിനെ കരിയറിലെ തന്നെ മികച്ച പോരാട്ടത്തിലൂടെയാണ് ജോക്കോ സെമി ഫൈനലില്‍ കീഴടക്കിയത്.
ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളിയായ 22 കാരനായ സിറ്റ്സിപാസ് അലക്സാണ്ടര്‍ സ്വരേവിനെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്.