പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ അന്നും ഇന്നും എന്നും താന്‍ തന്നെയാണ് രാജാവെന്ന് തെളിയിച്ച് ഇതിഹാസ താരം റാഫേല്‍ നദാല്‍. കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം കണ്ട ഫ്രഞ്ച് ഓപ്പണില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തി നദാലിന് 12-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. നദാലിന്റെ പതിനെട്ടാമത്തെ ഗ്രാന്റ് സ്ലാമുമാണിത്. സ്കോര്‍ 6-3,5-7,6-1,6-1.
ശക്തമായ പോരാട്ടത്തിനൊടുവിലാണ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തീം പരാജയം സമ്മതിച്ചത്. ഇതോടെ ഒരു കിരീടം 12 തവണ നേടുന്ന ആദ്യ താരമായി മാറി നദാല്‍. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 11 കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡാണ് നദാല്‍ ഇന്ന് മറികടന്നത്.
18 Grand Slams.
12 Roland-Garros titles.
1 @RafaelNadal.#RG19 pic.twitter.com/gWXeqGCZGd— Roland-Garros (@rolandgarros) June 9, 2019
ഇതോടെ 20 മേജല്‍ കീരിടങ്ങളുള്ള ഫെഡററുമായി രണ്ട് കിരീടത്തിന്റെ അകലത്തിലെത്തി നദാല്‍. ഫെഡറര്‍ക്ക് 20 ്ഗ്രാന്റ് സ്ലാമുകളുണ്ട്. മൂന്നാമതുള്ള നൊവാക് ദ്യോക്കോവിച്ചിന് നദാലിനേക്കാള്‍ മൂന്ന് കിരീടങ്ങള്‍ കുറവാണ്. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ വിജയം 93 ആയി.
ആദ്യ സെറ്റില്‍ ആധികാരിക പ്രകടനവുമായി മുന്നേറിയ നദാല്‍ അനായാസം സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച തീം ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 5-7ന് സെറ്റ് നേടിയതോടെ പോരാട്ടം പ്രതീക്ഷിച്ചവര്‍ ഏറെ. എന്നാല്‍ സംശയാലുക്കളെയെല്ലാം റിട്ടേണടിച്ച് നദാല്‍ മൂന്നും നാലും സെറ്റുകളില്‍ തീമിന് ഒരവസരവും നല്‍കാതെ സ്വന്തമാക്കി. ഒപ്പം കിരീടവും.
À nouveau ensemble href=”https://twitter.com/RafaelNadal?ref_src=twsrc%5Etfw”>@RafaelNada> | #RG19 pic.twitter.com/UgJb2CAoJo
— Roland-Garros (@rolandgarros) June 9, 2019