പാരീസ്: റാഫേല്‍ നദാലിന് 11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തകര്‍ത്താണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4,6-3,6-2.

കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു നദാലിന്റെ പ്രകടനം. ഒരു ഗ്രാന്റ് സ്ലാം ഏറ്റവും കൂടുതല്‍ നേടുന്ന താരമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു നദാല്‍. ഗ്രാന്റ് സ്ലാമുകളുടെ നേട്ടം 17 ആയി ഉയര്‍ത്തുകയും ചെയ്തു നദാല്‍.

ആദ്യ സെറ്റില്‍ അല്‍പ്പമൊന്ന് വിയര്‍ത്തെങ്കിലും പിന്നീട് തീമിനെ നിലം തൊടിക്കാതെ നദാല്‍ കിരീടത്തിലേക്ക് അടുക്കുകയായിരുന്നു. തന്റെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനല്‍ കളിച്ച തീമിന് നദാലിന്റെ അനുഭവ സമ്പത്തിനും മികവിനും മുന്നില്‍ അടിയറവ് പറയുക അല്ലാതെ രക്ഷയുണ്ടായിരുന്നില്ല.

കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ പരാജയപ്പെടുത്തിയതിന്റെ മനോഹര ഓര്‍മ്മകളുമായെത്തിയ തീമിന് പക്ഷെ ഇത്തവണ ദുഖത്തോടെ മടങ്ങാനായിരുന്നു വിധി. തന്റെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചു നിര്‍ത്തിയ നദാല്‍ ഒരത്ഭുതമായി മാറുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ